കുമ്പളങ്ങ മെഴുക്കുവരട്ടി
By: Ammu Muraleedharan‎

ചേരുവകൾ

കുമ്പളങ്ങ 1/2കിലോ

സവാള. 1(ചെറുത്)

ചെറിയ ഉളളി. 5-6ഏണ്ണം

തേങ്ങ. 1/4ഭാഗം

കറിവേപ്പില, കടുക്, വറ്റൽമുളക്,ഉപ്പ്, വെളളം ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ യൊഴിച്ച് ചൂടായതിനുശേഷം കടുകിട്ട് പൊട്ടിച്ച് വറ്റൽമുളക് ഇടുക. അതിൽ കുമ്പളങ്ങ കഷ്ണങ്ങളാക്കി കനം കുറച്ച് അരിഞ്ഞതും സവാള, ചെറിയ ഉളളി, പച്ചമുളക് എന്നിവ ചെറു തായി അരിഞ്ഞതും അൽപം ഉപ്പ് ചേർത്ത് അടച്ചു വച്ച് വേവിക്കുക.ആവശ്യമെൻകിൽ വേകാൻ അൽപ്പം വെളളം തളിച്ച് 10 മിനിറ്റ് മൂടിവച്ച് വയ്ക്കുക .വെന്തതിനുശേഷം തേങ്ങയും കറിവേപ്പിലയും ഇട്ടിളക്കുക.കുമ്പളങ്ങ മെഴുക്കുപുരട്ടി തയ്യാർ.

“ഉയർന്ന രക്തസമ്മർദത്തെ കുറയ്ക്കാൻ കുമ്പളങ്ങ സഹായിക്കുന്നു.”

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم