ലോലോലിക്ക ഉപ്പിലിട്ട ഒഴിച്ച് കറി ( തട്ടി കൂട്ടിയ പേരാണേ 😂😂 )
By : നന്ദൂസ് നന്ദു

എല്ലാർക്കും ഇഷ്ടമാകുമോ എന്ന് അറിയില്ല പക്ഷെ എനിക്കിതു വളരെ ഇഷ്ട്ടമാണ്.

ഉപ്പിലിടുന്ന രീതി ഇങ്ങനെ.

ആവശ്യത്തിന് വെള്ളംഎടുത്തു തിളപ്പിച്ച് നല്ലതു പോലെ തണുപ്പിച്ചു ഉപ്പു,കായം, കാന്താരിമുളക്,പച്ചമുളക് , വെളുത്തുള്ളി എന്നിവ ചേർത്ത് വെക്കുക ആവശ്യമുള്ള
ലോലോലിക്ക കഴുകി വാരി ചൂട് വെള്ളത്തിൽ 1mint ഇട്ടു വെച്ചതിനു ശേഷം വെള്ളം തോർത്തി എടുത്തു മേല്പറഞ്ഞ ഉപ്പു കായം ചേർത്ത വെള്ളത്തിൽ ഇട്ടു ടിന്നിലോ ഭരണിയിലോ വെക്കാം.

ഒഴിച്ച് കറി
****************

ഉപ്പിലിട്ട ലോലോലിക്ക 8 മുതൽ 10 എണ്ണം വരെ എടുത്തു അതിൽ കിടക്കുന്ന മുളകും രണ്ടെണ്ണം എടുത്തോളൂ ഇത് രണ്ടും രണ്ടായി മുറിച്ചു മാറ്റി വെക്കുക.
അര മുറി തേങ്ങാ ചിരകിയത്, 1/4tspn മഞ്ഞൾപൊടി,ഒരു നുള്ളു ജീരകം,രണ്ടു അല്ലി വെളുത്തുള്ളി എന്നിവ കുറച്ചു വെള്ളം ചേർത്ത് നല്ലതു പോലെ അരച്ച് എടുത്തു കടുക് താളിച്ചതിൽ ഒഴിച്ച് ആവശ്യത്തിന് ഉപ്പിട്ട് മുറിച്ചു വെച്ച ലോലോലിക്കയും മുളകും ചേർത്ത് ഒന്ന് ചൂടാക്കി എടുത്താൽ കറി തയ്യാർ... ( ഇത് ചോറിന് നല്ലൊരു ഒഴിച്ച് കറിയാ).

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم