ആട്ടിറച്ചി കറി (മട്ടൺ കറി)
By: Nidheesh Narayanan
ശനിയാഴ്ച ആയകതുകൊണ്ട് എന്തേലും സ്പെഷ്യൽ ഉണ്ടാക്കാൻ എന്ന് കരുതി നേരത്തെ തന്നെ ചിക്കൻ - മട്ടൺ കടയിൽ പോയി. കോഴി മേടിക്കാൻ പോയ ഞാൻ പക്ഷെ തിരിച്ചു വന്നത് ആട്ടിറച്ചി കൊണ്ടാണ്. പേപ്പർ റോയ്സ്റ്റു ഉണക്കാൻ വിചാരിച്ചിരുന്നതാണ് പക്ഷെ ചോറിനു കുത്തരി ആയതുകൊണ്ട് ഒരു തിക്ക് കറി വക്കാൻ തീരുമാനിച്ചു. അപ്പൊ തുടങ്ങാം :-
ആട്ടിറച്ചി നന്നായി കഴുകി അല്പം വെളിച്ചെണ്ണ തിരുമ്മി ആദ്യം (അതിൻ്റെ ഒരു പച്ചമണം മാറാൻ വേണ്ടിയാണ്). മാംസത്തിലേക്കു നാട്ടിൽ നിന്ന് കൊണ്ടുവന്ന കുരുമുളക് പൊടിച്ചു ചേർത്തു പിന്നീട് മുളകുപൊടിയും മഞ്ഞൾപൊടിയും മല്ലിപൊടിയും അല്പം ഗരം മസാലയും കൂടെ ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിരുമ്മി. ഒരു നാരങ്ങ രണ്ടായി മുറിച്ചു അതിന്റെ നീരും (കുരു ഇല്ലാതെ) ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്തു. ഒരു അര മണിക്കൂർ അതങ്ങിനെ കിടന്ന് പിടിക്കട്ടെ. നേരെ ഒരു ചൂടായ കുക്കറിൽ രണ്ടു സ്പൂൺ നെയ്യൊഴിച് ഗ്രാമ്പുവും അത്രേം തന്നെ ഏലക്കായും രണ്ടു പട്ടയും അല്പം ജീരകവും വറുത്തു ഇതിലേക്ക് മിക്സ് ചെയ്ത മട്ടൺ ചേർത്ത് ഒരു ചെറിയ കപ്പ് വെള്ളം മട്ടൺ ഇരുന്ന പത്രം കഴുകി ഒഴിച്ചു ഒരു പച്ചമുളകും കീറി ഇട്ടു. തീ കൂട്ടി ആദ്യത്തെ വിസിലിനു തീ കുറച്ചു മൂന്നാമത്തെ വിസിൽ വരുമ്പോൾ തീ അണച്ചു. കുക്കർ മാറ്റി വച്ചു.
ഒരു കാടായിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത ഇളക്കി നേരെ അരിഞ്ഞു വച്ച സവാളയും പച്ചമുളകും ഒരു കുടം കറിവേപ്പിലയും ചേർത്തു മൂത്തുവന്നപ്പോൾ അല്പം മുളകുപൊടിയും മഞ്ഞൾപൊടിയും ഗരം മസാലയും പിന്നെ ചതച്ച കുരുമുളകും ചേർത്ത് മൂക്കുന്നതുവരെ
ഇളക്കി കൊടുത്തു. ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞു ചേർത്തു. പിറകെ ഉപ്പും പിന്നെ മട്ടൺ വേവിച്ച കുക്കറിൽ ഉള്ള സ്റ്റോക്കും (അല്പം മതിയാകും) ചേർത്ത് പത്തു മിനിറ്റ് അടച്ചു വേവിച്ചു. ഇതിലേക്ക് കുക്കർ കാലിയാക്കി എല്ലാ മട്ടൺ പീസുകളും ചേർത്ത് ഇളക്കി കൊടുത്തു. തീ കൂട്ടി നന്നായി തിളപ്പിച്ച് അല്പം വറ്റിച്ചു. വറ്റി വരുമ്പോൾ തന്നെ ഒരു കുറച്ചു കീറിയ കറിവേപ്പിലയും രണ്ടുതുള്ളി വെളിച്ചെണ്ണയും ചേർത്ത് വാങ്ങി കൂടെ മുകളിൽ അല്പം മല്ലിയിലയും വിതറി.
നല്ല ചൂടൻ / ഉശിരൻ മട്ടൺ കറി റെഡി. കുത്തരി ചോറിൻ്റെ കൂടെ കഴിച്ചപ്പോൾ നല്ല കിടിലൻ ഉച്ചയൂണ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes