നാടൻ താറാവ് റോസ്റ്റ്
By : Jisha Krishnakumar
Ingredients needed:
നാടൻ താറാവ് - 1
സവോള - 3 എണ്ണം 
തക്കാളി - 2
ഉരുളക്കിഴങ്ങ് - 1 എണ്ണം
ഇഞ്ചി -
വെളുത്തുള്ളി
പച്ചമുളക് - 2 എണ്ണം
കറിവേപ്പില - 3 തണ്ട്
ഉപ്പ് - ആവശ്യത്തിന്

ഏലയ്ക്ക | ഗ്രാമ്പൂ / കറുവപ്പട്ട / പെരുംജീരകം
മസാല:
മല്ലിപ്പൊടി - 3 Spoon
മുളക് പൊടി - I 1/2 Spoon
ഗരം മസാല _ 1/2 Spoon
മഞ്ഞൾ പൊടി - 1/2 Spoon
കുരുമുളക് പൊടി - 3 Spoon
തയ്യാർ ആക്കുന്ന വിധം:
താറാവ് മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും എടുത്തു വച്ചിരിക്കുന്നതിൽ കുറച്ചു ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ഉപ്പുo ചേർത്ത് പിരട്ടി 15 min വക്കുക.
പ്രഷർ കുക്കറിൽ 3 വിസിൽ വരുന്നത് വരെ വേവിക്കുക .

ഒരു അടിവശം കട്ടി ഉള്ള പാത്രം ചൂടാവുമ്പോൾ എണ്ണ ഒഴിച്ച് കുറച്ചു കറുവപ്പട്ട , ഗ്രാമ്പൂ, പെരുംജീരകം എന്നിവ ചെറുതായി മൂപ്പിക്കുക. കുറച്ചു ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർക്കുക , 3 സവാള നീളത്തിൽ അറിഞ്ഞത് , കുറച്ചു ഉപ്പു വിതറുക. സവാള വഴന്നു വരുമ്പോൾ തക്കാളി അരിഞ്ഞത് ചേർക്കുക .
അതിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന മസാലകൾ ചേർത്ത് നന്നായി മൂപ്പിക്കുക . താറാവ് വേവിച്ച വെള്ളം കുറേശ്ശേ ചേർത്ത് ഇളക്കി കുഴമ്പു രൂപത്തിൽ ആക്കുക.ഉരുളക്കിഴങ്ങു തൊലി കളഞ്ഞു നീളത്തിൽ മുറിച്ചു ഇടുക . ശേഷം വേവിച്ച താറാവ് ചേർക്കണം. 1 ഗ്ലാസ് വെള്ളം ഒഴിച്ച്, തിള വന്ന ശേഷം തീ കുറച്ചു നല്ല വണ്ണം മൂടി വക്കുക. താറാവിന് നല്ല വേവ് ഉണ്ട് അത് കൊണ്ട് ചെറു തീയിൽ വെള്ളം വറ്റിന്നതു വരെ ഇടക്ക് ഇടക്ക് ഇളക്കി കൊടുക്കുക . കുറുകി കഴിയുമ്പോൾ കറിവേപ്പില ചേർത്തിട്ട് ഇളക്കി സ്റ്റോവ് ഓഫ് ചെയ്‌തു അടച്ചു വക്കുക. 15 മിനിറ്റ് കഴിഞ്ഞാൽ റെഡി. സ്റ്റൗ ഓഫ് ചെയ്‌തു കഴിഞ്ഞു ഒന്നൂടെ കുറുകും.
എന്താ ഒന്നു try ചെയ്യില്ലേ friends

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم