ചിക്കൻ തേങ്ങ അരച്ച് വെച്ചത് (വെള്ളിയാഴ്ച സ്പെഷ്യൽ)
By : Naveen Gireesh
ചിക്കൻ - 2 Kg
തേങ്ങ - 1 മുറി (നല്ലതുപോലെ അരച്ചത് )
സബോള - 5 എണ്ണം (നേർമയായി അരിഞ്ഞത്)
തക്കാളി - 2 എണ്ണം
ഇഞ്ചി - വലിയ ഒരു കഷ്ണം (ചതച്ചത് )
വെളുത്തുള്ളി - 2 എണ്ണം (ചതച്ചത് )
പച്ചമുളക് - 10 എണ്ണം
മുളക് പൊടി - 4 ടീസ്പൂൺ
മല്ലി പൊടി - 2 ടീസ്പൂൺ
മസാല പൊടി - 1 ടീസ്പൂൺ
കുരുമുളക് പൊടി - 2 ടീസ്പൂൺ
മഞ്ഞപ്പൊടി - 1/2 ടീസ്പൂൺ
വെളിച്ചെണ്ണ - 4 വലിയ സ്പൂൺ
കറിവേപ്പില - 5 തണ്ട്
ഉപ്പ് - ആവശ്യത്തിന്
തേങ്ങ - 1 മുറി (നല്ലതുപോലെ അരച്ചത് )
സബോള - 5 എണ്ണം (നേർമയായി അരിഞ്ഞത്)
തക്കാളി - 2 എണ്ണം
ഇഞ്ചി - വലിയ ഒരു കഷ്ണം (ചതച്ചത് )
വെളുത്തുള്ളി - 2 എണ്ണം (ചതച്ചത് )
പച്ചമുളക് - 10 എണ്ണം
മുളക് പൊടി - 4 ടീസ്പൂൺ
മല്ലി പൊടി - 2 ടീസ്പൂൺ
മസാല പൊടി - 1 ടീസ്പൂൺ
കുരുമുളക് പൊടി - 2 ടീസ്പൂൺ
മഞ്ഞപ്പൊടി - 1/2 ടീസ്പൂൺ
വെളിച്ചെണ്ണ - 4 വലിയ സ്പൂൺ
കറിവേപ്പില - 5 തണ്ട്
ഉപ്പ് - ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ചിക്കൻ അരിഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കുക . മീഡിയം വലിപ്പമുള്ള ഒരു പാത്രം അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക . എണ്ണ ചൂടാകുംബ്ബോൾ കുറച്ചു കറിവേപ്പില ഇട്ടിളക്കുക. സബോളയും പച്ചമുളകും കുറച്ചു ഉപ്പും കൂടി ചേർത്ത് ചെറിയ തീയിൽ വഴറ്റുക . പകുതി വഴന്നു കഴിയുമ്പോൾ തക്കാളിയും വെളുത്തുള്ളി & ഇഞ്ചി ചതച്ചതും ചേർക്കാം . എല്ലാം പാകത്തിന് വഴന്ന് കഴിയുംബ്ബോൾ മസാലകൾ എല്ലാം ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക . (മുളക് പൊടി,മല്ലി പൊടി,കുരുമുളക് പൊടി,മഞ്ഞപ്പൊടി,മസാല പൊടി എല്ലാം നാട്ടിൽ നിന്ന് അമ്മ കൊടുത്തുവിട്ടതാണ് . വേണമെങ്കിൽ പാക്കറ്റ് മസാലകളും ഉപയോഗിക്കാം ). തീ നല്ലതുപോലെ കുറച്ചിരിക്കണം അല്ലെങ്കിൽ അടിയിൽ പിടിക്കും . കുറച്ചു വെള്ളം ഒഴിക്കുക ലേശം ഉപ്പും ചേർത്ത് അരപ്പ് നല്ലതുപോലെ ഇളക്കുക അതിന് ശേഷം തേങ്ങാ അരച്ചത് ചേർക്കുക . തീ മീഡിയം ആയി വെക്കുക . അരപ്പ് തിളക്കുംബ്ബോൾ ചിക്കൻ ചേർത്തുകൊടുക്കാം . ചിക്കനിൽ ഉള്ള വെള്ളം കൂടി അരപ്പിലോട്ട് ഇറങ്ങും അതുകൊണ്ടാണ് കുറച്ചു വെള്ളം ചേർത്താൽ മതിയെന്ന് പറയുന്നത് . 20 , 25 മിനിറ്റ് അടച്ചു വെച്ച് നല്ലതുപോലെ വേകിക്കുക . ഇടയ്ക്ക് ചെറുതായി ഇളക്കികൊടുക്കുക . വെള്ളം എല്ലാം പറ്റി എണ്ണ തെളിയാറാകുമ്പോൾ ബാക്കിയുള്ള കറിവേപ്പിലയും ഇട്ട് ഇറക്കി വെക്കാം . കറി പത്തു മിനിറ്റ് തുറന്ന് വെക്കുക . തുറന്ന് വെച്ചില്ലെങ്കിൽ ആവിയെല്ലാം അടപ്പിൽ പറ്റി വെള്ളം കറിയിലോട്ടു ഇറങ്ങും .
N . B - തേങ്ങ വേണമെങ്കിൽ ഒരെണ്ണവും ചേർക്കാം . ഒരെണ്ണം ചേർത്താൽ കുറച്ചുക്കൂടി ടേസ്റ്റ് ആയിരിക്കും . എന്റെ കൂട്ടുകാർക്ക് കുറച്ചു എരുവ് വേണം അതാണ് ഞാൻ ഒരുമുറി തേങ്ങ ചേർത്ത് . ചോറിന്റെ കൂടെ പപ്പടവും കൂടെ ഉണ്ടെങ്കിൽ അടിപൊളി .
N . B - തേങ്ങ വേണമെങ്കിൽ ഒരെണ്ണവും ചേർക്കാം . ഒരെണ്ണം ചേർത്താൽ കുറച്ചുക്കൂടി ടേസ്റ്റ് ആയിരിക്കും . എന്റെ കൂട്ടുകാർക്ക് കുറച്ചു എരുവ് വേണം അതാണ് ഞാൻ ഒരുമുറി തേങ്ങ ചേർത്ത് . ചോറിന്റെ കൂടെ പപ്പടവും കൂടെ ഉണ്ടെങ്കിൽ അടിപൊളി .
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes