കാഷ്യു ചിക്കൻCashew chicken
By: Keerthi Nair‎

അണ്ടിപ്പരിപ്പ് ചേർത്ത ചിക്കൻ ട്രൈ ചെയ്തു നോക്കുന്നോ ??? നല്ല ടേസ്റ്റ് ആണ്..... കാഷ്യു പേസ്റ്റ് ചേർത്ത ചിക്കൻ.. അത്രേയുള്ളൂ... വളരെ എളുപ്പം ആണ്... ദാ നോക്കൂ

കോഴി അര കിലോ
ചെറിയഉള്ളി 20
സവാള 1 ചെറുത്
ടൊമാറ്റോ 1
പച്ചമുളക് 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1.5 സ്പൂൺ
കുരുമുളക് 1-1.5 ടേബിൾ സ്പൂൺ
പെരും ജീരകം 1 ടി സ്പൂൺ
ഗരംമസല 1 ടി സ്പൂൺ
നല്ല മുളക്പൊടി 1.5 ടി സ്‌പൂൺ
കാശ്മീരി മുളക്പൊടി 1 ടി സ്പൂൺ
മല്ലിപ്പൊടി 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി അര ടി സ്പൂൺ
അണ്ടിപ്പരിപ്പ് 1 പിടി
ഉപ്പ്, എണ്ണ ആവശ്യത്തിന്

ആദ്യം അണ്ടിപ്പരിപ്പ് കുറച്ചു വെള്ളത്തിൽ കുതിരാൻ ഇടുക.ഇഞ്ചി വെളുത്തുള്ളി പെരുംജീരകം കുരുമുളക് ഇവ നന്നായി മിക്സിയിൽ ഒരുമിച്ചു അരയ്ക്കുക. പാൻ ചൂടാക്കി എണ്ണ ഒഴിച്ച് അതിലേക്ക് ഈ അരപ്പ് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ചെറിയ ഉള്ളി , സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. വഴണ്ടു വരുമ്പോൾ പച്ചമുളക് , തക്കാളി ചേർക്കുക.തക്കാളി ഉള്ളികൂട്ടിലേക് അലിഞ്ഞു ചേരണം.മുളക്,മല്ലി,മഞ്ഞൾ,ഗരംമസല പൊടികൾ ചേർത്ത് പച്ച മണം മാറും വരെ നന്നായി വഴറ്റുക. വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി ഇളക്കി മൂടി വെക്കുക. വെള്ളം ചേർക്കരുത്. ഗ്രേവി കുറവാണെങ്കിൽ കുറച്ചു ചൂട് വെള്ളം ചേർത്താൽ മതി. പച്ച വെള്ളം ചേർക്കരുത്, കറി ടെ ടേസ്റ്റ് മൊത്തം മാറും.. ചിക്കൻ veekuna സമയം കൊണ്ട് കുതിർന്ന അണ്ടിപ്പരിപ്പ് കുറച്ചു ചൂട് വെള്ളത്തിലോ, പാലിലോ (2 ടേബിൾസ്പൂൺ) അരച്ചെടുക്കുക. ഈ കൂട്ട് ചിക്കൻ കറി ഇൽ ചേർത്ത് നന്നായി മിക്സ് ചെയ്തു ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുക്ക് ചെയ്തു എടുക്കുക.. കസൂരി മെത്തി കൊണ്ട് ഗാർനിഷ് ചെയ്യുക.. ഈ കറിക് നല്ല എരിവ് ഉണ്ടാകും , കുരുമുളക് നന്നായി cherkunund...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم