Stir Fried Chicken Strips 
ചിക്കൻ ഉലർത്തു.
By: Maria John‎

ചിക്കൻ breast കനം കുറഞ്ഞു നീളത്തിൽ കക്ഷണിക്കുക. ഒരു പാത്രത്തിൽ അല്പം ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞു എടുക്കൽ. ഇതിലെക്കു soysauce നാരങ്ങാനീർ, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പിന്നെ അല്പം കുരമുളകുപൊടി കൂടി എല്ലാം കൂടി നല്ലപോലെ ഒന്ന് ഇളക്കി ചിക്കൻ ഇതിലേക്ക് ഇട്ടു ഇളക്കി marinate ചെയ്യുക. ഫ്രിഡ്ജിൽ ഒരു മൂന്ന് നാല് മണിക്കൂർ വെക്കാം. ഞാൻ വെളിയിൽ അര മണിക്കൂർ വെച്ച്.
ഇനിയും ഒരു വലിയ nonstick പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ഇട്ടു വഴറ്റി എടുക്കുക. ചിക്കൻറെ നിറം വെള്ള ആയാൽ അത് വെന്തു. എന്നാലും ഒരു കഷണം ഇളക്കുന്ന സ്പൂൺ കൊണ്ട് ഒന്ന് കട്ട് ചെയ്തു നോക്കാം. strips ആയതു കൊണ്ട് എളുപ്പം വേവും. പിന്നെ breast ആയതു കൊണ്ട് കൂടുതൽ വെന്താൽ dry ആയി പോകും എന്ന് എടുത്തു പറയട്ടെ. മുകളിൽ കുറച്ചു spring ഒനിയൻ കട്ട് ചെയ്തു ചിക്കെനെ കുട്ടപ്പൻ ആക്കി.
soy സൗസിനു പകരം Teriiyakki സൗസും ഉപയോഗിക്കാം അപ്പോൾ ഇതിനെ ചിക്കൻ teriiakki എന്ന് വിളിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم