TOMATO RICE - ടൊമാറ്റോ റൈസ്
By : Indulekha S Nair
എല്ലാര്ക്കും അറിയാവുന്ന വിഭവം ആണ് ...കൂടാതെ തന്നെ യാത്ര ചെയ്യുന്നവരുടെ പ്രിയ വിഭവം ...നാരങ്ങാ ചോറും തക്കാളി ചോറും പാർസൽനു ഉഗ്രൻ ..... 
ഇതൊക്കെ നമുക്ക് നമ്മുടെ ഇഷ്ട വിഭവങ്ങൾ ചേർത്ത് ഉണ്ടാക്കാം.
2 കപ്പ് ബസ്മതി അരി 4 കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക ...കുഴഞ്ഞു പോകരുത്
പാനിൽ നെയ്യൊഴിച്ചു (ബട്ടർ /വെജ് ഓയിൽ ) കടുക് പൊട്ടിച്ചു അതിലേയ്ക്ക് ജീരകം കാൽ സ്പൂൺ .....വറ്റൽ മുളക്ഉഴുന്ന് ....കടലപ്പരിപ്പ്..... കറിവേപ്പില ....ഒരു സവാള അരിഞ്ഞതും ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത് രണ്ടു വെളുത്തുള്ളിയും ചേർത്ത് വഴറ്റുക വഴന്നു വരുമ്പോൾ അര സ്പൂൺ കായം ചേർക്കുക ...അതിലേയ്ക്ക് 3 ചെറിയ തക്കാളി അരിഞ്ഞത് ചേർക്കുക ..നന്നായി വഴന്നു വരുമ്പോൾ അതിലേയ്ക്ക് മുളക് പൊടി മഞ്ഞൾ പൊടി മല്ലി പൊടി ഇവ ചേർത്ത് ഒന്ന് കൂടി വഴറ്റി ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്യുക ....അതിലേയ്ക്ക് നെയ്യിൽ വറത്ത അണ്ടി പരിപ്പ് അല്ലെങ്കിൽ കപ്പലണ്ടിയും കൂടി ചേർക്കുക ....(മല്ലി ഇല പുതിന ഇല ഇവയും ചേർക്കാം ).നല്ല കട്ട തൈരും അച്ചാറും കൂട്ടി കഴിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم