തേങ്ങ അരച്ച മുട്ടകറി
By : Indu Jaison
മുട്ട – 6 എണ്ണം 
ഉരുളകിഴങ്ങു – 3 എണ്ണം 
സവാള – 2 എണ്ണം 
വെളുത്തുള്ളി -6 -8 എണ്ണം
ഇഞ്ചി – ചെറിയ ഒരു കഷ്ണം
പച്ച മുളക് – 3 -4 എണ്ണം
തേങ്ങ -1/2 മുറി
മഞ്ഞള്‍ പൊടി -1/2 ടീസ്സ്പൂണ്‍
മുളക് പൊടി -11/2 ടീസ്പൂണ്‍
മല്ലിപ്പൊടി -11/2 ടേബിള്‍സ്പൂണ്‍
ഗരം മസാല -1 ടീസ്പൂണ്‍
പെരുംജീരകം ചതച്ചതു -1 ടീസ് പൂണ്‍
തക്കാളി -2 എണ്ണം ,മിക്സിയില്‍ നന്നായി അരച്ച് വെക്കുക .
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില ,വെളിച്ചെണ്ണ ,വെള്ളം ,ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട നന്നായി പുഴുങ്ങി രണ്ടായി മുറിച്ച് മാറ്റി വെക്കുക .

ഉരുളകിഴങ്ങ് ചതുരത്തില്‍, നാലായി മുറിച്ച് ആവശ ത്തിന് വെള്ളം ഒഴിച്ച് ,ഉപ്പിട്ട് വേവിച്ചു വെക്കുക .

തേങ്ങ മഞ്ഞള്‍ പൊടിയും ,മല്ലിപ്പൊടിയും ,മുളകുപൊടിയും ചേര്‍ത്ത് ആവശത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ച് വെക്കുക

ഫ്രൈയിങ്ങ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കടുക് ,കറിവേപ്പില ,എന്നിവ താളിച്ചു ,അതിലേക്ക് സവാള ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ചേര്‍ത്ത് നന്നായി വഴറ്റുക .

ശേഷം അരച്ചുവെച്ചിരിക്കുന്ന തക്കാളി ചേര്‍ത്തു എണ്ണ തെളിയുന്നത് വരെ വഴറ്റുക.

അതിലേക്ക് പെരുംജീരകം ചതച്ചതും,ഗരം മസാലയും ചേര്‍ത്ത് നന്നായി മൂപ്പിക്കുക

.ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ഉരുള കിഴങ്ങ് ചേര്‍ത്ത് 3 -4 മിനുറ്റ് അടച്ചു വെച്ചു വേവിക്കുക .

.ശേഷം തേങ്ങ അരപ്പ് ചേര്‍ത്ത് ഇളക്കി 2-3 മിനുറ്റ്നു കഴിഞ്ഞു പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ചേര്‍ക്കുക .തേങ്ങ അരച്ച മുട്ട കറി തയാര്‍ ..

ഇത് ഇടിയപ്പം , അപ്പം എന്നിവയ്ക്ക് നല്ലതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم