"ഫ്രൂട്ട് ഗ്രിൽ '' . 
Prepared By : Dhanya Prajith
Courtesy : Ranjana Venu
വളരെ എളുപ്പമാണ് ഇത് ഉണ്ടാകാൻ .വെറും പത്തു മിനിറ്റ് മതി . പഴങ്ങളുടെ മധുരത്തിനൊപ്പം ഒരൽപം എരിവും പുളിയും ഉപ്പും മസാലയും ചേരുമ്പോൾ സംഗതി കിടു .......
ആപ്പിൾ , പൈനേപ്പിൾ , പെയേർസ് സബർജല്ലി , പീച്ച് , തണ്ണിമത്തൻ ഇവയൊക്കെ ഗ്രിൽ ചെയ്യാൻ എടുകാം. പുളി യുള്ള പഴങ്ങൾ ഒഴുവാക്കാം . മേൽപറഞ്ഞവയെല്ലാം കഷണങ്ങളായി നുറുക്കുക എന്നിട്ടു അതിലേക്കു ഒരല്പം നാരങ്ങാ നീര് , കുരുമുളക് പൊടി ,ചുവന്ന മുളക് ചതച്ചത് , മല്ലിപുതിന യിലാ നുറുക്കിയത് , ഒലിവ് എണ്ണ (അല്ലെങ്കിൽ ഏതെങ്കിലും കുക്കിംഗ് ഓയിൽ ) ,ഒരു നുള്ള് ഗരം മസാല പൊടി അല്ലെങ്കിൽ chaat മസാല , ഉപ്പ് ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി marinate ചെയ്യുക . Skewer ഉപയോഗിച്ച് ഓരോ കഷണങ്ങൾ കോർത്ത് എടുക്കുക. marinate ചെയ്ത പഴങ്ങൾ രണ്ടു രീതിയിൽ ചുട്ടുഎടുകാം . 
Option 1.) ദോശ കല്ല് അല്ലെങ്കിൽ ഇരുമ്പ് ചട്ടി യിൽ ഒരൽപം എണ്ണ ഒഴിച്ച് 10 minute തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുകാം 
Option 2.) Microwave oven il ഗ്രിൽ ചെയ്തെടുക്കാം.
ഗ്രിൽ ആയ ശേഷം കുറച്ചു തേൻ പുരട്ടി fruits ചൂടോടെ സെർവ് ചെയ്യാം . (തേൻ നിർബന്ധമില്ല)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم