രോഹു മീൻ മസാല
By : Naveen Gireesh
രോഹു മീൻ - 1 Kg
സബോള -3 എണ്ണം
തക്കാളി - 2 എണ്ണം
പച്ചമുളക് - 6 എണ്ണം
ഇഞ്ചി - 1 വലിയ കഷ്ണം (ചതച്ചത് )
വെളുത്തുള്ളി - 2 അല്ലി (ചതച്ചത് )
മുളകുപൊടി - 3 സ്പൂൺ
മസാലപ്പൊടി - 1 ടീസ്പൂൺ
മല്ലിപൊടി - 1 സ്പൂൺ
മഞ്ഞൾ പൊടി - 1 സ്പൂൺ
കുരുമുളകുപൊടി - 2 സ്പൂൺ
വെളിച്ചെണ്ണ - 1 ടീസ്പൂൺ
കുടംപുളി - 4 അല്ലി
സൺഫ്ലവർ ഓയിൽ - മീൻ വറുക്കാൻ ആവശ്യത്തിന്
കറിവേപ്പില - 3 തണ്ട്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീൻ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി കുരുമുളകുപൊടിയും, മഞ്ഞൾപൊടിയും , ഉപ്പും ചേർത്ത് 1 മണിക്കൂർ പെരട്ടി വെക്കുക . ഒരു ഫ്രൈപാനിൽ ഓയിൽ ഒഴിച്ച് ചെറിയ തീയിൽ വറുക്കുക (കുറെ ഓയിൽ ഒഴിക്കരുത് മീൻ പകുതി വേവാൻ മാത്രം ഓയിൽ ഒഴിക്കുക ). മീൻ പകുതി വെന്തതിനുശേഷം കോരി മാറ്റി വെക്കുക . ആ വറുത്ത ഓയിലിൽ തന്നെ സബോള കുറച്ചു ഉപ്പ് ചേർത്ത് വഴറ്റി എടുക്കാം . പകുതി വഴന്നു കഴിയുംബ്ബോൾ പച്ചമുളക് , ഇഞ്ചി, വെളുത്തുള്ളി ചതച്ചത് , തക്കാളി എന്നിവ ചേർക്കാം . എല്ലാം നല്ലതുപോലെ വാടിയതിനു ശേഷം മസാലകൾ ചേർക്കാം .കുടംപുളിചേർക്കാം . ആവശ്യത്തിന് ഉപ്പും ഇട്ടു ചെറു ചൂടുവെള്ളം ഒഴിക്കുക . ഒത്തിരി വെള്ളം ആകരുത് . വെള്ളം നല്ലതുപോലെ തളച്ചതിനു ശേഷം വറുത്തുവെച്ചിരുക്കുന്ന മീൻ ഓരോന്നും ചേർക്കാം . മീൻ പൊടിയാതെ നോക്കണം . മീൻ ഇട്ടതിനു ശേഷം മുകളിൽ കറിവേപ്പില ഇടുക . തവി കൊണ്ട് ഇളക്കരുത് മീൻ പൊടിഞ്ഞു പോകും . ഇടയ്ക്കു പാത്രം ഒന്ന് ചുറ്റിച്ചു കൊടുത്താൽ മതി . കറി കുറുകി വെള്ളം പറ്റിയതിനു ശേഷം പച്ചവെളിച്ചെണ്ണ ഒഴിച്ച് ഇറക്കി വെക്കാം !
അറിയിപ്പ് : എരുവ് ഓരോരുത്തരുടെയും ഇഷ്ടം . ഇതിനു എരുവ് കുറവാണു . നല്ല രുചിയാണ് . സബോളക്ക് പകരം ചെറിയഉള്ളി ആയാലും മതി .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم