വറ്റിച്ച മീൻ കറി
By : Sree Harish
ഇതിന്റെ പ്രത്യേകത എന്തെന്നോ !! നല്ല എരിവും പുളിയും ..ഗ്രേവി നന്നായി മീനിൽ പിടിച്ചിരിക്കണം..മറ്റു കറികൾ ഒന്നും തന്നെ ഇല്ലെങ്കിലും ചൂട് ചോറിന്റെ കൂടെ കഴിക്കാൻ ബെസ്റ് ....
മീൻ -1/2 kg
കുഞ്ഞുള്ളി ചെറുതായി അരിഞ്ഞത് -10
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -5 അല്ലികൾ
പച്ചമുളക് ചെറുതായി അരിഞ്ഞത് -3
ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷ്ണം
മുളകുപൊടി -11/ 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി -1 ടി സ്പൂൺ
മഞ്ഞൾപ്പൊടി ,ഉലുവപ്പൊടി - 1/2 ടി സ്പൂൺ
കുടംപുളി കഴുകി വൃത്തിയാക്കിയത് -(4 -5) അൽപ്പം വെള്ളത്തിൽ ഇട്ട് വെക്കുക.
ഉപ്പ്,എണ്ണ,വെള്ളം,കറിവേപ്പില -ആവശ്യത്തിന്
ചട്ടിയിൽ എണ്ണ ഒഴിച്ച് കുഞ്ഞുള്ളി അരിഞ്ഞതും കറിവേപ്പിലയും പച്ചമുളകും ചേർത്ത് വഴറ്റുക.മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കാം .ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവയും ചേർത്ത് നന്നായി വഴറ്റുക. തീയ് കുറച്ച ശേഷം മുളക് പൊടി, മല്ലിപ്പൊടി ,ഉലുവപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളച്ചശേഷം പുളിയും മീനും ചേർത്ത് 15 മിനിട്ട് അടച്ചു വേവിക്കുക. ശേഷം മൂടി തുറന്ന് ഗ്രേവി നന്നായി മീനിൽ പിടിച്ചിരിക്കും വരെ വറ്റിച്ചെടുക്കുക. അൽപ്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes