പേര്‍ഷ്യാന ചിക്കന്‍ 65 66 67

ആവശ്യമുള്ള സാധനങ്ങള്‍

അടപ്പുകൂട്ടാന്‍ പാകത്തിലുള്ള കല്ലുകള്‍ - 3 എണ്ണം

വിറക് -12 കി. ഗ്രാം

മണ്ണെണ്ണ -2 ലി.

മണ്‍ചട്ടി -1 (വക്കു പൊട്ടിയത്)

പച്ചവെള്ളം -2 ബക്കറ്റ്‌

(പച്ചവെള്ളമില്ലെങ്കില്‍ ചൂടുവെള്ളം


തണുപ്പിച്ചെടുത്താലും മതി)

കോഴി - 3 എണ്ണം (മുഴുത്തത്)

മുളകുപൊടി - ഒരു വലിയ കപ്പ്‌

ഉപ്പ് - ഒരു പായ്ക്കറ്റ്

ഇഞ്ചി - കൊഞ്ചം

മൈദ - 6 കി. ഗ്രാം


തീപ്പെട്ടി (കൊള്ളിയോടു കൂടിയത്) -1 എണ്ണം

( തീപ്പെട്ടിയില്ലെങ്കില്‍ രണ്ടു കരിങ്കല്ല്

കഷണം മതിയാകും)

കളിക്കുടുക്ക -1 എണ്ണം

പാകം ചെയ്യുന്ന വിധം

ആദ്യമായി അടുപ്പു കൂട്ടാന്‍ ഉള്ള മൂന്നു കല്ലുകള്‍ മൂന്നു ദിശയിലാക്കി 30 ഡിഗ്രി ചരിച്ചു വയ്ക്കുക. മൂന്ന് വശങ്ങളിലൂടെ വിറക് അടുപ്പിലേയ്ക്ക് തള്ളി വെയ്ക്കുക. ഇതിനു ശേഷം കുറച്ച് മണ്ണെണ്ണ വിറകില്‍ ഒഴിച്ച് തീപ്പെട്ടിയോ കരിങ്കല്ലോ ഉരച്ചു കത്തിക്കുക. തീ ആളിക്കത്തുമ്പോള്‍ മണ്‍കലം അടുപ്പില്‍ വയ്ക്കുക. ഇതിലേയ്ക്ക് ബാക്കി വന്ന മണ്ണെണ്ണ ഒഴിക്കുക.

ഇനി മൂന്ന് കോഴികളെയും ഡ്രസ്സ്‌ ഇടീച്ചതിനു ശേഷം അവയെ കഷണങ്ങളാക്കുക. ഒരു കഷണം മാത്രം കുറച്ച് വലുതാക്കി മുറിക്കാന്‍ മറക്കരുത്.ഇവ പച്ച വെള്ളത്തില്‍ നന്നായി കഴുകി മുളകും മൈദയും ഉപ്പും ചേര്‍ത്ത് പെയ്സ്റ്റ് പരുവത്തിലാക്കിയ മിശ്രണം എല്ലാ കഷണങ്ങളിലും പുരട്ടിയെടുക്കുക. ഇനി ഇവ തിളച്ച എണ്ണയിലേയ്ക്ക് ഇടുക. ഇങ്ങനെ ഇടുമ്പോള്‍ കൈ പോള്ളാതിരിക്കുവാന്‍ ഒരു സ്റ്റൂളില്‍ കയറിനിന്നു ഓരോ കഷണങ്ങളും മുകളില്‍ നിന്നും താഴേയ്ക്ക് ഇട്ടാല്‍ മതി. ഇടുമ്പോള്‍ കൃത്യമായി മണ്‍കലത്തില്‍ വീഴുന്നുണ്ടെന്ന് കുനിഞ്ഞു നോക്കി ഉറപ്പു വരുത്തുക. എല്ലാ കഷണങ്ങളും ഇട്ടതിനു ശേഷം മണ്‍കലം നന്നായി അടച്ചുവയ്ക്കുക; ഏകദേശം 44 മിനുട്ടും 65 സെക്കന്റും കഴിഞ്ഞേ ഇനി ഇതു തുറക്കാവൂ. അത്രയും സമയം നിങ്ങള്‍ കളിക്കുടുക്ക എടുത്തു വായിക്കുക സമയം പോയ്ക്കിട്ടും. കളിക്കുടുക്ക വായിച്ചു കഴിയുമ്പോള്‍ മണ്‍കലത്തിന്‍റെ വക്ക് പൊട്ടിയ ഭാഗത്തു കൂടി ആവി പുറത്തേയ്ക്ക് വരുന്നത് കാണാം. ഉടന്‍ തന്നെ അടപ്പുതുറന്നു ഇഞ്ചി കലത്തിലേയ്ക്ക് ഇട്ട് വീണ്ടും അടച്ചുവയ്ക്കുക. വിറകെല്ലാം കത്തിതീര്‍ന്നതിനു ശേഷം ഇറക്കി വയ്ക്കുക. പേര്‍ഷ്യാന ചിക്കന്‍ 65 66 67 റെഡി ! ഇനി ചൂടോടെ വിളമ്പുക. വിളമ്പുമ്പോള്‍ വലിയ കഷണം പ്രത്യേകം മാറ്റി വയ്ക്കുക; ആരും കാണാതെ നിങ്ങള്‍ക്കു കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم