കക്ക ഇറച്ചി അച്ചാർ / Kakka Irachi Achar / Clam Meat Pickle
By : Anjali Abhilash
കക്ക ഇറച്ചി: 500gm
ഇഞ്ചി : ഒരു വലിയ കഷ്ണം
വെളുത്തുള്ളി : 10 അല്ലി
പച്ചമുളക് : 3 എണ്ണം
മുളക് പൊടി : 3 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
നല്ലെണ്ണ : 6 ടേബിൾ സ്പൂൺ
കായം പൊടി : 1/2 ടി സ്പൂൺ
ഉലുവ പൊടി : 1/2 ടി സ്പൂൺ
വിനാഗിരി : 4 ടേബിൾ സ്പൂൺ
കറിവേപ്പില : 3 തണ്ട്
കടുക് : 1/2 ടി സ്പൂൺ
ചൂട് വെള്ളം : 1 കപ്പ്
ഉപ്പ്
കക്ക ഇറച്ചി നന്നായി വൃത്തിയാക്കി എടുക്കുക
കക്ക ഇറച്ചിയുടെ അടി വശത്തായി ഒരു കറുത്ത നിറത്തിൽ കാണാം. ഇത് ഒരു കത്തി ഉപയോഗിച്ചോ ടൂത് പിക്ക് ഉപയോഗിച്ചോ കുത്തി എടുത്തു കളയണം
ശേഷം നന്നായി കഴുകി വെള്ളം പിഴിഞ്ഞ് കളയുക
കുറച്ചു മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പും ചേർത്ത് നന്നായി പുരട്ടി കുറച്ചു നേരം മാറ്റി വെക്കുക
ഒരു പാനിലേക്കു കുറച്ചു നല്ലെണ്ണ ഒഴിച്ച് കക്ക ഇറച്ചി വറുത്തെടുക്കുക
ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് എന്നിവ നന്നായി ചതച്ചെടുക്കുക
ബാക്കി നല്ലെണ്ണ ഒരു പാനിൽ ഒഴിച്ച് കടുക് പൊട്ടിക്കുക
ഇതിലേക്ക് ചതച്ചു വെച്ച പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് ചെറിയ ബ്രൗൺ നിറം ആവും വരെ വഴറ്റുക
തീ നന്നായി കുറച്ചു ബാക്കി ഉള്ള മുളക് പൊടി, മഞ്ഞൾ പൊടി, കായം പൊടിയും ഉപ്പും ചേർത്ത് നന്നായി ഒരു 10 മിനിറ്റ് ചെറിയ തീയിൽ വഴറ്റുക
ഇതിലേക്ക് ചൂട് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക
വറുത്തു വെച്ച കക്ക ഇറച്ചി ചേർത്ത് നന്നായി തിളപ്പിച്ചു വിനാഗിരി, ഉലുവ പൊടി എന്നിവ ചേർത്ത് തീ ഓഫ് ചെയ്യുക
നന്നായി തണുത്തു കഴിയുമ്പോൾ കുപ്പിയിൽ ആക്കി ആവശ്യാനുസരണം ഉപയോഗിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes