------------------നെത്തോലി
By : Nizy M S
നെത്തോലി കഴുകി വൃത്തിയാക്കിയതു 1/2കിലോ
തേങ്ങ ചിരകിയതു. 1 കപ്പ്
പച്ചമുളകു. 10 എണ്ണം
ചെറിയ ഉള്ളി. 8 എണ്ണം
വെളുത്തുള്ളി. 10 അല്ലി
ഇഞ്ചി 1/2 ഇഞ്ച്
നീളമുള്ള
കഷ്ണം
കുടമ്പുളി രണ്ടു കഷ്ണം
കറിവേപ്പില. മൂന്നുതണ്ടു
വെളിച്ചെണ്ണ. ഒരുസ്പൂൺ
ഇഞ്ചി, ഉള്ളി, വെളുത്തുള്ളി ഇവനന്നായി അമ്മിക്കല്ലിൽ വച്ചു തല്ലുക അവസാനം പച്ചമുളകും തല്ലിയെടുക്കുക, അടുത്തതായി തേങ്ങ തല്ലിയെടുക്കുക, ഇവകഴുകിവച്ച നെത്തോലിയിൽ ചേർക്കുക ഒരുസ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും കുടപുളികുതിർത്തതും കറിവേപ്പിലയും അരയ്കാൽ കപ് വെള്ളവും ചേർത്തു അടുപ്പിൽ വച്ചു അടച്ചു വേവിക്കുക. തിളച്ചു വേവുമ്പോൾ അടപ്പു തുറന്നു വറ്റിച്ചു അവസാനം വെളിച്ചെണ്ണ തൂവുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes