ഇന്ന് ഒരു ഹൽവ ഉണ്ടാക്കിയാലോ... നമ്മുടെ നാട്ടിലെ ഹൽവ അല്ലാട്ടോ...ഒരു അറബിക് ഹൽവ ഉണ്ടാക്കാം
ഒമാനി ഹൽവ / Omani Halwa
By : Anjali Abhilash
പഞ്ചസാര : 1 കപ്പ്
കോൺ ഫ്ലവർ : 1/2 കപ്പ്
വെള്ളം : 2 കപ്പ്
ബട്ടർ : 1 ടേബിൾ സ്പൂൺ
കുങ്കുമപ്പൂവ് : 1 നുള്ള്
ഏലയ്ക്ക പൊടി : 1/4 ടി സ്പൂൺ
റോസ് എസ്സെൻസ് : 2 തുള്ളി അല്ലെങ്കിൽ റോസ് വാട്ടർ : 1/4 ടി സ്പൂൺ
അണ്ടിപ്പരിപ്പ് / ബദാം / പിസ്താ നുറുക്കിയത് : 2 ടേബിൾ സ്പൂൺ
കോൺ ഫ്ലവർ വെള്ളത്തിൽ കലക്കി മാറ്റി വെക്കുക
ചുവടു കട്ടിയുള്ള പാത്രത്തിലേക്ക് പഞ്ചസാര ഇട്ടു കരിയിച്ചെടുക്കുക (കാരമലൈസ് ചെയ്യുക)
തീ നന്നായി കുറച്ചു ഇതിലേക്ക് കോൺ ഫ്ലവർ കലക്കിയ വെള്ളം ചേർക്കുക
കാരമലൈസ് ചെയ്ത പഞ്ചസാര കോൺ ഫ്ലവർ വെള്ളം ചേർക്കുമ്പോൾ പെട്ടെന്ന് കട്ടി ആയ പോലെ ആവും. പക്ഷെ കുഴപ്പം ഇല്ല. ഇതു ചെറിയ ചൂടിൽ ഇളക്കി കൊണ്ടേ ഇരിക്കുക
അപ്പൊ നന്നായി അലിഞ്ഞു കിട്ടും
കൈ വിടാതെ ഇളക്കി കൊണ്ടിരിക്കണം
ചെറുതായി കട്ടി ആയി തുടങ്ങുമ്പോൾ ബട്ടർ, കുങ്കുമപ്പൂവ്, ഏലയ്ക്ക പൊടി, റോസ് എസ്സെൻസ് അല്ലെങ്കിൽ റോസ് വാട്ടർ, അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ബദാം അല്ലെങ്കിൽ പിസ്താ (ഇതിൽ ഏതെങ്കിലും മതി ) ചേർത്ത് പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇളക്കുക. ഇനി തീ ഓഫ് ചെയ്യാം
ഹൽവ വളരെ നേർത്തതാണെന്നു തോന്നാം
പക്ഷെ തണുക്കുമ്പോൾ കട്ടി ആവും
നമ്മുടെ നാട്ടിൽ കിട്ടുന്ന പോലെ ഉള്ള ഹൽവ അല്ല. സ്പൂൺ കൊണ്ട് കോരി കഴിക്കുന്ന ഹൽവ ആണ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes