വെണ്ടക്ക – തക്കാളി കറി
By :Indu Jaison
വെണ്ടക്ക – 10 ,12 എണ്ണം നീളം കുറച്ചു വട്ടത്തില്‍ അരിഞ്ഞത്
തക്കാളി – 2 എണ്ണം
സവാള – 1 എണ്ണം
വെളുത്തുള്ളി – 4 , 5 എണ്ണം
പച്ചമുളക് - 4 , 5 എണ്ണം
വാളന്‍ പുളി – ചെറിയ നെല്ലിക്കാ വലുപ്പത്തില്‍ അര ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വെക്കുക.
വറുത്ത് അരക്കാന്‍ :-
തേങ്ങ – അര മുറി
മല്ലിപ്പൊടി – 1 ½ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
മുളക് പൊടി – ½ ടീസ്പൂണ്‍
താളിക്കാന്‍ :-
കടുക്
ഉഴുന്ന് പരിപ്പ്
വറ്റല്‍ മുളക്
കറിവേപ്പില
ചുവന്നുള്ളി – 2 , 3 എണ്ണം
ഉപ്പ്
എണ്ണ
വെള്ളം - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :-
കട്ടിയുള്ള ചീനച്ചട്ടിയില്‍ ചിരവിയ തേങ്ങാ ഇട്ടു രണ്ടു മൂന്നു മിനുട്ട് വറുത്തതിന് ശേഷം ( കളര്‍ മാറേണ്ട ആവശ്യം ഇല്ല ) മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്തു പതുക്കെ മൂപ്പിച്ചു , തീ ഓഫ് ചെയ്തു തണുക്കാന്‍ വെക്കുക. അതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇത് നന്നായി അരച്ച് വെക്കുക.
ചീനച്ചട്ടിയില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് സവാള, വെളുത്തുള്ളി , പച്ചമുളക് എന്നിവ വഴറ്റുക.
ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേര്‍ത്തു വീണ്ടും വഴറ്റുക.
ഇതിലേക്ക് വെണ്ടക്ക ചേര്‍ത്തു 10 മിനുട്ടോളം പതുക്കെ ബ്രൌണ്‍ കളര്‍ ആകുന്നത് വരെ വഴറ്റുക.
ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന പേസ്റ്റ് ചേര്‍ക്കുക. കൂടെ പുളിവെള്ളം കൂടി ഒഴിച്ച് രണ്ടു മൂന്നു മിനിറ്റ് തിളപ്പിക്കുക.
അതിനു ശേഷം കടുക് താളിച്ച് ഒഴിക്കുക.
ചോറിന്‍റെ കൂടെ കഴിക്കാന്‍ നല്ല ഒരു കറിയാണിത് .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes