പനീർ ബട്ടർ മസാല
By : Sherin Reji
കഴിഞ്ഞ തവണ വീട്ടിൽ പോയപ്പോ അമ്മയെ നന്നായൊന്നു ഞെട്ടിച്ചു.. വീട്ടിലുണ്ടാകിയ പനീറും, ബട്ടറും കൊണ്ട Restaurant ൽ കിട്ടണ അതെ രുചിയിലുള്ള പനീർ ബട്ടർ മസാല ഉണ്ടാക്കി വീട്ടുകാരെ ഒന്ന് ഞെട്ടിച്ചാലോ... ??
എനിക്ക് കിട്ടിയ റെസിപിയിൽ അത്യാവശ്യം മിനുക്ക് പണികൾ ഒക്കെ ഞാൻ നടത്തിയിട്ടുണ്ടെ... ആദ്യം പനീറിൽ തുടങ്ങാം അല്ലിയോ ???
സംഗതി സിമ്പിൾ ആണ്. 1 ലിറ്റർ പാൽ നന്നായി ചൂടാക്കി തിളക്കുന്നതിനു തൊട്ടു മുന്നേ ഒരു ചെറു നാരങ്ങാ നീരൊഴിച്ചു... പാൽ പിരിയാൻ തുടങ്ങിപ്പോൾ തീയിൽ നിന്ന് മാറ്റി..
നന്നായി പിരിഞ്ഞു കഴിഞ്ഞപ്പോൾ ഒരു കുഴിവുള്ള പാത്രത്തിന് മുകളിൽ വൃത്തിയുള്ള വെള്ളതുണി വിരിച്ചു അതിലേക്കു ഒഴിച്ചു... പൈപ്പിന്റെ ചുവട്ടിൽ വച്ച് തണുത്ത വെള്ളം ഇതിലേക്ക് ഇതിലേക്ക് ഒഴിച്ചു.. ചെറുനാരങ്ങയുടെ രുചി പനീറിൽ നിന്നും പോവാനാണിത്...
ഇനി ഒരു 30 മിനുട്ട് ഈ വെള്ളതുണിയിൽ പനീർ ഒരു കിഴി കെട്ടി എവിടെയേലും തൂക്കി ഇട്ടോളൂ... പിന്നീട് ഭാരമുള്ള എന്തെങ്കിലും ഈ കിഴിയുടെ മുകളിൽ വച്ച് ബാക്കിയുള്ള വെള്ളം കൂടി കളയാം.. ഏകദേശം 1 മണിക്കൂർ കഴിഞ്ഞു ചതുര കഷ്ണങ്ങൾ ആയി മുറിച്ചെടുക്കാം... ദാ പനീർ റെഡി!!! സിമ്പിൾ അല്ലെ?? ഇനി കറി..
സാമാന്യം വലിയൊരു സവാളയും രണ്ടു തക്കാളിയും മിക്സിൽ നന്നായി അരച്ചെടുത്തു..
ഏകദേശം 200 gm പനീർ കുറച്ചു ബട്ടറിൽ ഫ്രൈ ചെയ്തിങ്ങെടുക്കാം...
ഒരു നാല് ടേബിൾ സ്പൂൺ ബട്ടർ അതെ പാത്രത്തിലേക്ക് തന്നെ ഇട്ടു 1 ടി സ്പൂൺ ജീരകവും 3/4 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് ഫ്രൈ ചെയ്യാം...
ഇതിലൊട്ടു അരച്ച് വച്ച സവാള താക്കളി കൂട്ട് ചേർത്ത് നന്നായി വഴറ്റി വേവിച്ചെടുക്കാം... എണ്ണ വിട്ടു പോരുന്നതാണ് പരുവം... ഇനി 1 ടേബിൾ സ്പൂൺ മല്ലിപൊടി 2 ടി സ്പൂൺ ഗരം മസാല 1 ടി സ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായൊന്നു മിക്സ് ചെയ്തു.
ഇതിലേക്ക് കുറച്ചു ഉപ്പും 1 ടി സ്പൂൺ പഞ്ചസാരയും ചേർത്തു.. കുറച്ചു കസൂരി മേത്തി കൂടി വിതറി ഇളക്കി എടുത്തു... ഇതിലേക്ക് ഫ്രൈ ചെയ്തു വച്ച പനീർ ചേർത്ത് കൊടുത്തു..
1 കപ്പ് പാൽ കൂടി ചേർത്ത് ഗ്രേവിയാക്കി.. നന്നായി ഇളകി തീ കുറച്ചു ഒരു 10 min ചെറു തീയിൽ വേവിച്ചു... ഒടുക്കം ഇത്തിരി മല്ലിയില വിതറി ഒരു കഷണം ബട്ടറും മുകളിൽ വച്ച് വിളമ്പി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes