ഉന്നക്കായ
By : Indu Jaison
അധികം പഴുക്കാത്ത നേന്ത്രപ്പഴം - 1 കിലോ
തേങ്ങ (ചിരകിയത്)- 1/2 കപ്പ്
മുട്ട- 4 എണ്ണം 
നെയ്യ്- 4 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി- 1 ടീസ്പൂണ്‍
പഞ്ചസാര- 200 ഗ്രാം
അണ്ടിപ്പരിപ്പ്- 20 എണ്ണം
ഉണക്കമുന്തിരി- 20 എണ്ണം
എണ്ണ- ആവശ്യത്തിന്
റൊട്ടിപ്പൊടി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ ഒരു വിസല്‍ വരും വരെ പഴം തൊലിയോടെ വേവിക്കുക.

അതിനു ശേഷം പഴം തൊലി കളഞ്ഞ് ഇളം ചൂടോടെ മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക.

തേങ്ങ ചിരകിയത്, ഏലയ്ക്കാപ്പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി, പഞ്ചസാര എന്നിവ ഒരു പത്രത്തില്‍ എടുത്ത് നന്നായി യോജിപ്പിക്കുക.

അരച്ച് വെച്ചിരിക്കുന്ന പഴം ചെറിയ ഉരുളയാക്കിയ ശേഷം ചെറുതായി പരത്തിയെടുക്കുക.

അതില്‍ ഇളക്കി വെച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം വെച്ച് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക.

ഇത് കോഴിമുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്ത് കോരുക.

ചൂടോടെ കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم