തൈര് ചോറും തക്കാളി അച്ചാറും 
By : Gracy Madona Tony

തൈര് ചോറിനു
***************

1. ചോറ്(പൊന്നി റൈസ് ആണ് ഞാൻ എടുത്തിരിക്കുന്നത്) – രണ്ട് കപ്പ്
2.കട്ടി തൈര് – 3 കപ്പ്
3. പാല്‍ – കാല്‍ കപ്പ്
4 ക്യാരറ്റ് – പൊടിയായി അരിഞ്ഞത് 2 ടേബിള്‍ സ്പൂണ്‍
5. ഇഞ്ചി – പൊടിയായി അരിഞ്ഞത് ഒന്നര ടേബിള്‍ സ്പൂണ്‍
6. ഉപ്പ് – ആവശ്യത്തിന്
7.പച്ചമുളക് – പൊടിയായി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
8. കറിവേപ്പില – ആവശ്യത്തിന്
9. കടുക് – ആവശ്യത്തിന്
10. ഉഴുന്നുപരിപ്പ് – 11/2 ടേബിള്‍ സ്പൂണ്‍
11. മല്ലിയില – പൊടിയായി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍.
തയ്യാറാക്കുന്ന വിധം
വേവിച്ച ചോറ് തണുക്കുമ്പോള്‍ അതിലേയ്ക്ക് തൈരും പാലുമൊഴിച്ച് നന്നായി ഉടച്ച്് മിക്‌സ് ചെയ്യുക.ഒരു പാന്‍ ചൂടാക്കി അതിലേയ്ക്ക് എണ്ണ ഒഴിച്ചു കടുക്ക് പൊട്ടിച്ച് അതിലേയ്ക്ക് പച്ചമുളക് ഇച്ചി, ഉഴുന്നും പരിപ്പും കറിവേപ്പിലയും ഇട്ട് വഴറ്റുക. ഈ കൂട്ട് നേരത്തെ ഉണ്ടാക്കി വച്ചിരിക്കുന്ന തൈര് കൂടിലേയ്ക്ക് മിക്‌സ് ചെയ്യുക. അതിന് ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന ക്യാരറ്റ് മല്ലിയില ചേര്‍ത്ത് നന്നായി ഇടുക.

തക്കാളി അച്ചാറിനു
*******************

ആദ്യം ഒരു ടീസ്പൂൺ കടുകും,1/2 ടീസ്പൂൺ ഉലുവയും ചൂടാക്കി പൊടിച്ചു മാറ്റുക.

പാനിൽ കുറച്ചു നല്ലെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഒരു ടീസ്പൂൺ കടുകും 1/2 ടീസ്പൂൺ ഉലുവയും പൊട്ടിക്കഴിയുമ്പോൾ കുറച്ചു വെളുത്തുള്ളി രണ്ടായി മുറിച്ചതും,വേപ്പിലയും ചേർത്ത് ഒന്ന് വഴറ്റുക ശേഷം പൊടിയായി മുറിച്ച 6 തക്കാളി,പൊടിച്ചുവെച്ചിരിക്കുന്ന കടുകും ഉളവാപൊടിയും,മുളകുപൊടിയും, മഞ്ഞൾപൊടി,കുറച്ചു വാളൻപുളി പിഴിന്ന ചാറും ആവിശ്യത്തിന് ഉപ്പും ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക ലാസ്‌റ് കുറച്ചു കായപ്പൊടിയും ചേർക്കണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم