ഇന്നൊരു ഫ്രൈഡ് റൈസ് ഉണ്ടാക്കാം. ഹൈബാച്ചി ഫ്രൈഡ് റൈസ് വേറെ സ്റ്റൈലിൽ 
By : Ranjana Venu
ആദ്യം ഒരു സോസ് ഉണ്ടാക്കാം . ആദ്യം ഒരു 6 -7 ചുവന്ന വറ്റൽ മുളക് എടുത്തു ചൂടുവെള്ളത്തിൽ എട്ടു കുതിർക്കുക . അതെടുത്തു മിക്സിയിൽ ഇട്ടു നല്ല പോലെ അരക്കുക. അതിന്റെ ഒപ്പം കുറച്ചു വെളുത്തുള്ളി , ഉപ്പു, പഞ്ചസാര ( മധുരം എത്ര വേണമെന്നനുസരിച്ചു ) എന്നിവയും കൂട്ടി അൽപ്പം വിനാഗിരി ഒഴിച്ച് നന്നായി അരക്കുക. ഈ അരപ്പു ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരു പാനിൽ കുറച്ചു എള്ളെണ്ണ ചൂടാക്കുക. നന്നായി ചൂടാവുമ്പോ അത് ഈ അരപ്പിലോട്ടു ഒഴിക്കുക. ഏതു ഏതു ചൈനീസ് വിഭവത്തിന്റെ കൂടെയും ഉപയോഗിക്കാം .

ചോറ് നേരത്തെ വേവിച്ചു തണുക്കാൻ വെക്കുക .

ഇനി ചിക്കൻ ഉണ്ടാക്കാം . അതിനായ് ആദ്യം ഒരു പാനിലേക്കു കുറച്ചു നല്ലെണ്ണ ഒഴിക്കുക
അതിലേക്കു ചെറിയ ചിക്കൻ കഷ്ണങ്ങൾ ഇടുക. പിന്നെ കുറച്ചു ഉപ്പു, കുറച്ചു നാരങ്ങാ നീര്, ചില്ലി സോസ് ( എരുവിനനുസരിച്ചു ) സോയ സോസ്( കുറച്ചു മതി), കുരുമുളക് പൊടി എത്രയും ഇട്ടു ചിക്കൻ കഷ്ണങ്ങൾ ഫ്രൈ ചെയ്യുക. അവസാനം കുറച്ചു ബട്ടർ എട്ടു കൊടുക്കുക. അത് പാത്രത്തിൽ നിന്ന് കോരി മാറ്റുക

ഇനി വെജിറ്റബ്ൾസ് ചെയ്യാം. സവാള ക്യൂബ് ആയി വെട്ടിയത് ബാക്കി എണ്ണയിലിട്ട് അതിലേക്കും ഉപ്പു, കുരുമുളക് പൊടി, നമ്മൾ ഉണ്ടാക്കിയ സോസ് കുറച്ചു ബട്ടർ ഇട്ടുക്കുക. .ഒന്ന് വഴന്നു വരുമ്പോഴേക്കും കോരി മാറ്റുക. ഇനി zuccini ഏതു പോലെ ഒന്ന് വഴറ്റിയെടുക്കുക.ഇനി ക്യാപ്സിക്കം ഇ തു പോലെ വഴറ്റിയെടുക്കുക. അടുത്ത് കൂണ് ഇടുക അതിന്റെ വെള്ളം മുഴുവൻ വറ്റുന്ന വരെ വെക്കുക . ഈ പാചകത്തിൽ പച്ചക്കറികൾ ക്രിസ്പ് ആവണം അത് കൊണ്ട് നല്ല തീയിൽ ചെയ്യുക വെള്ളം വേഗം വറ്റും . ( ഏതു വെജിറ്റബിൾ വേണമെങ്കിലും ഇങ്ങനെ ചെയ്യാം)
.

ഇനി അതെ പാനിലോട്ടു കുറച്ചു ബട്ടർ ഇടുക . അതിലേക്കു ഒരു 2 -3 മുട്ട പൊട്ടിച്ചൊഴിക്കുക . അത് ചെറുതായ് വെന്തു വരുമ്പോൾ ചിക്കി എടുക്കുക . അതിലേക്കു വേവിച്ച ചോറ് ചേർത്ത് മുട്ടയുമായി നന്നായി ചേർത്ത് ഇളക്കുക . ചോറ് ചെറുതായ് ഫ്രൈ ആവണം അടിക്കു പിടിക്കാതിരിക്കാൻ കുറച്ചു നല്ലെണ്ണയോ ബട്ടറോ ചേർക്കുക ഉപ്പും സോസ് മുതലായവ രുചിക്കനുസരിച്ചു ചേർക്കുക

വെജിറ്റബിൾസും ഫ്രൈഡ് റൈസും ചിക്കനും മിക്സ് ചെയ്തു കഴിക്കണേൽ അങ്ങനെ ചെയ്യാം അല്ലെങ്കിൽ അരികിൽ വിളമ്പിയും കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم