ഈന്തപ്പഴം-ചെറുനാരങ്ങ അച്ചാർ
By : Sudhish Kumar
ഒരു കിലോ നാരങ്ങാ കഴുകി ഇഡ്ഡലി ചെമ്പിൽ വച്ചു അഞ്ച് മിനിറ്റ് ആവി കയറ്റി ചൂടാറുമ്പോ തുണി കൊണ്ടു തുടച്ച് വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചു വക്കുക.
500gm ഈന്തപ്പഴം കുരു കളഞ്ഞു വെള്ളം ചേർക്കാതെ മിക്സിയിൽ ഒന്ന് കറക്കി എടുക്കുക.
പാൻ ചൂടാകുമ്പോൾ എണ്ണയൊഴിച്ച് ഒരു ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ ഉലുവ നാല് വറ്റൽ മുളക് കുറച്ച് കറിവേപ്പില എന്നിവ യഥാക്രമം താളിക്കുക ഇതിലേക്ക് 100gm വെളുത്തുളളി അല്ലി നാല് പച്ചമുളക്, ഒരു കഷണം ഇഞ്ചി ചെറുതായരിഞ്ഞത് എന്നിവ ചേർക്കുക നന്നായി വഴറ്റി ഇതിലേക്ക് മൂന്ന് ടീസ്പൂൺ കാശ്മീരി മുളക് പൊടി മൂന്ന് ടീസ്പൂൺ അച്ചാർ പൊടി ഒരു ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർക്കുക മൂത്ത മണം വരുമ്പോൾ ഈന്തപ്പഴം ചേർക്കുക.
കുറച്ച് എണ്ണ കൂടി ചേർത്ത് നന്നായി വരണ്ട് വരുമ്പോൾ അര കപ്പ് വിനാഗിരി കൂടി ഒഴിച്ച് നന്നായി ഇളക്കി നാരങ്ങാ കഷ്ണങ്ങൾ ഇതിലേക്കിട്ട ശേഷം ഉപ്പ് ചേർക്കുക.കായപ്പൊടി, ഉലുവ പൊടിച്ചത് എന്നിവ ഓരോ ചെറിയ സ്പൂൺ വീതം ചേർത്ത് തീ ഓഫ്ചെയ്ത ശേഷം നന്നായി ഇളക്കുക.
ഈന്തപ്പഴം-നാരങ്ങാ അച്ചാർ റെഡി 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم