Egg Biriyani / മുട്ട ബിരിയാണി
By : Anjali Abhilash
മുട്ട മസാല ഉണ്ടാക്കാൻ
മുട്ട : 5 എണ്ണം
സവാള : 3 എണ്ണം
ചതച്ച വെളുത്തുള്ളി: 1 table spoon
ചതച്ച ഇഞ്ചി : 1 table spoon
ചതച്ച പച്ചമുളക് : 4 എണ്ണം
തക്കാളി : 1 വലുത്
മുളക് പൊടി : 1/2 table spoon
മഞ്ഞൾ പൊടി : 1/2 tea spoon
ഗരം മസാല പൊടി : 1/2 tea spoon
മല്ലി ഇല: 2 table spoon
പുതിന ഇല : 2 table spoon
കറിവേപ്പില: 2 തണ്ട്
ഓയിൽ : 3 table spoon
ഉപ്പ് പാകത്തിനു
Rice ഉണ്ടാക്കാൻ
ബിരിയാണി അരി / ബസ്മതി അരി : 2 കപ്പ്
ചൂട് വെള്ളം : 4 കപ്പ്
പട്ട : 2 കഷ്ണം
ഗ്രാമ്പു : 3 എണ്ണം
ഏലയ്ക്ക : 3 എണ്ണം
വഴന ഇല : 1
ഗരം മസാല പൊടി : 1/4 tea spoon
മഞ്ഞൾ പൊടി : ഒരു നുള്ള്
ഓയിൽ/നെയ്യ് : 3 table spoon
ചെറുനാരങ്ങ നീര് : 2 table spoon
ഉപ്പ് പാകത്തിനു
കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വറുത്തു വെക്കുക
മുട്ട പുഴുങ്ങി തോലി കളഞ്ഞു ചെറുതായി ഒന്ന് വരഞ്ഞു മാറ്റി വെക്കുക.
ഒരു പാനിലേക്കു ഓയിൽ ഒഴിച്ച് സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക
ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക
തക്കാളി അരിഞ്ഞത് ചേർക്കുക
മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക
കുറച്ചു മല്ലി ഇല, പുതിന ഇല, കറിവേപ്പില, പുഴുങ്ങിയ മുട്ട എന്നിവ ചേർത്ത് ചെറിയ തീയിൽ ഒരു 5 മിനിറ്റ് മൂടി വെച്ച് വേവിക്കുക
തീ ഓഫ് ചെയ്തു മസാല മാറ്റി വെക്കുക
ചോറുണ്ടാക്കാൻ അരി നന്നായി കഴുകി വാർത്തു വെക്കുക
പാനിലോട്ടു ഓയിൽ/നെയ്യ് ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴന ഇല എന്നിവ ചേർക്കുക
അരി ചേർത്ത് നന്നായി ഒരു 5 മിനിറ്റ് വഴറ്റുക
ചൂട് വെള്ളവും ചെറുനാരങ്ങ നീരും ഗരം മസാല പൊടിയും മഞ്ഞൾ പൊടിയും അല്പം ഉപ്പും കൂടി ചേർത്ത് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക
വെള്ളം വറ്റുന്നതിനൊപ്പം ചോറും നന്നായി വെന്തിട്ടുണ്ടാവും
ചോറും മസാലയും കൂടി മിക്സ് ചെയ്തു വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, മുന്തിരി, അല്പം മല്ലിയില എന്നിവ ചേർത്ത് ചൂടോടെ വിളംബാം.
ചോറ് കുക്കറിൽ ആണ് ഉണ്ടാക്കുന്നതെങ്കിൽ വെള്ളത്തിന്റെ അളവ് കുറയ്ക്കണം. അരിക്ക് തൊട്ടു മുകളിൽ വരെ വെള്ളം ഒഴിച്ച് ഒറ്റ വിസിലിന് ഓഫ് ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes