പനീർ ബട്ടർ മസാല Paneer Butter Masala
By : Gracy Madona Tony

>വെണ്ണ - 50 ഗ്രാം
>പനീർ - 200 ഗ്രാം
>തക്കാളി - 1/2 കിലോ
>സവാള - 3
>കശുവണ്ടി - 10- 12 എണ്ണം
>ഏലക്കാപ്പൊടി - 1 ടീ സ്പൂണ്‍
>ഗരം മസാല - 1 ടീ സ്പൂണ്‍
>കാശ്മീരി മുളക്പൊടി- 1 സ്പൂണ്‍
>കസൂരി മേഥി - 2 ടേബിൾ സ്പൂണ്‍
>ജീരകപ്പൊടി - 1/4 സ്പൂണ്‍
>മല്ലിപ്പൊടി - 1 സ്പൂണ്‍
>ഫ്രഷ്‌ ക്രീം - 1/2 കപ്പ്‌
>പഞ്ചസ്സാര - 1 സ്പൂണ്‍
>ഉപ്
>മല്ലിയില

തക്കാളിയും സവാളയും കഷ്ണങ്ങളാക്കുക

ചൂടായ പാനിൽ 2 സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തക്കാളിയും സവാളയും കശുവണ്ടിയും ചേർത്ത് വഴറ്റുക

തക്കാളിയും സവാളയും പാകമാകുമ്പോൾ ( ഇതിൽ ധാരാളം വെള്ളം ഉണ്ടാകും) തീ കെടുത്തി ഈ കൂട്ട് മിക്സിയിൽ നന്നായി അരച്ചെടുക്കുക

പാനിൽ വെണ്ണ ഇട്ടു ചൂടാക്കുക

വെണ്ണയിലേക്ക് അരച്ച കൂട്ട് ചേർത്ത് ഇളക്കുക

ആവശ്യത്തിനു ഉപ്പും മുളകുപൊടിയും ചേർത്ത് ഇളക്കി , ഒരു അടപ്പ് കൊണ്ട് മൂടി 6-7 മിനിട്ട് ചെറു തീയിൽ വേവിക്കുക

ഇനി അടപ്പ് തുറന്നു ഏലക്കാപ്പൊടി , ഗരം മസാല , ജീരകപ്പൊടി , മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കുക

കസൂരി മേഥി 2 മിനിട്ട് ഒരു പാത്രത്തിൽ ഇട്ടു ചൂടാക്കി രണ്ടു കൈ കൊണ്ടും തിരുമ്മി പൊടിച്ചു തക്കാളി കൂട്ടിൽ ചേർക്കുക

ഉപ്പ് പാകം നോക്കി ചേർക്കുക

പന്ജസ്സാരയും ഇടുക

മല്ലിയിലയും പനീറും ഫ്രഷ്‌ ക്രീമും കൂടി ചേർത്തിളക്കി തീ കെടുത്തുക

പനീർ ബട്ടർ മസാല തയ്യാറായി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم