അയല വറ്റിച്ചത് (Ayala Vattichath)
By : Sharna Lateef
ഹായ് ഫ്രെണ്ട്സ് ..ഇന്നൊരു അയല വറ്റിച്ചത് ആയാലോ ..എപ്പോഴും കറി ,അല്ലെങ്കിൽ വറുത്തത് ഇതിനൊരു ചേഞ്ച് വേണ്ടേ അല്ലേ ..ഉണ്ടാക്കാൻ വളരെ എളുപ്പമാണ് കേട്ടോ ..ഇവിടെ ഞാൻ thick ഗ്രേവിയിൽ ആണ് ചെയ്തിരിക്കുന്നത് ..നിങ്ങൾക്കു വേണമെങ്കിൽ ഗ്രേവി കൂട്ടാം ..

അയല - 2൨ വലുത് മുറിച്ചു വരഞ്ഞു വെക്കണം 
കുടംപുളി - രണ്ടെണ്ണം 1൧ കപ്പ് വെള്ളത്തിൽ ഇട്ടു വെക്കുക
ചുവന്നുള്ളി - 6൬ എണ്ണം
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് - രണ്ടും ഓരോ സ്പൂൺ വീതം
കാശ്മീരി മുളകുപൊടി - 3 സ്പൂൺ
മഞ്ഞൾപ്പൊടി - അര ടി സ്പൂൺ
ഉലുവ - കാൽ ടി സ്പൂൺ
കറി വേപ്പില
വെളിച്ചെണ്ണ
ഉപ്പു

ആദ്യം തന്നെ ചീനച്ചട്ടിയിൽ 2൨ സ്പൂൺ വെളിച്ചെണ്ണ ഒഴിച് ഉലുവ പൊട്ടിച്ച ശേഷം ,ചുവന്നുള്ളി ,ഇഞ്ചി ,വെളുത്തുള്ളി ,കറിവേപ്പില ചേർത്ത് വഴറ്റുക .അതിന് ശേഷം പൊടികൾ ചേർത്ത് വഴറ്റുക . പുളിവെള്ളവും ഉപ്പും ചേർത്ത് തിളക്കുമ്പോൾ മീൻ ചേർത്ത് വറ്റിച്ചെടുക്കാം .ചാർ കുറവായതു കൊണ്ട് ഇടക്ക് തിരിച്ചിട്ടു കൊടുക്കണം ..വളരെ ടേസ്റ്റി ആണ് .എല്ലാവരും ഉണ്ടാക്കി നോക്കൂ 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم