പഞ്ഞപ്പുല്ല് ദോശയും ടൊമാറ്റോ ചമ്മന്തിയും 
Rice / Ragi Dosa with Tomato Chutney
By : Maria John
ഒരു കപ് ഉഴുന്ന് കഴുകി നാലഞ്ചു മണിക്കൂർ കുതിർത്തു എന്നിട്ടു മിക്സിയിൽ നല്ലപോലെ അരച്ച് എടുത്തു. ഒരു വലിയ പാത്രത്തിൽ ഇതും രണ്ടു കപ് അരിപ്പൊടിയും ഒരു കപ് പഞ്ഞപ്പുല്ല് പൊടിയും( പാക്കറ്റിലെ) കൂടി വെള്ളം ചേർത്ത് കുഴച്ചു ദോശ മാവിന്റെ പരുവത്തിൽ ആക്കി പുളിച്ചു പൊങ്ങാൻ വെച്ച്. സമയം ചൂടിന്റെയും ഈർപ്പത്തിൻെറയും കാലാവസ്ഥയുടെയും അനുസരിച്ചു ഇരിക്കും.
ഉണ്ടാക്കുന്നതിനു മുമ്പ് ഉപ്പു ചേർത്ത് നല്ലപോലെ ഇളക്കി ദോശക്കല്ലിൽ ഒഴിച്ച് പരത്തി ഉണ്ടാക്കി. കനം കുറഞ്ഞു സോഫ്റ്റ് ആയി ആണ് ഞാൻ ഉണ്ടാക്കാർ പതിവ്.
ചമ്മന്തി. ഒരു വലിയ സവാള, കുറച്ചു അധികം എരു ഇല്ലാത്ത പച്ചമുളക്, അല്പം ഇഞ്ചി കറിവേപ്പില എല്ലാം കൂടി അല്പം എണ്ണയിൽ വഴറ്റി, കുറച്ചു തക്കാളിയും അറിഞ്ഞിട്ടു വഴറ്റി ഒരു മിക്സിയിൽ ഉപ്പും കൂടി ചേർത്ത് coarse ആയിട്ട് അരച്ച് എടുത്തു. മുകളിൽ roasted എള്ളും ഇട്ടു. എന്തിനാണെന്നോ? ഒരു crispiness ഉം പിന്നെ രുചിയും proteinum വേണ്ടി.
ഞാൻ ഉപയോഗിച്ച പച്ചമുളക് പാത്രത്തിൽ വെച്ചിട്ടുണ്ട് കാണിക്കാൻ. ഇതിനു ഒട്ടും തന്നെ എരു ഇല്ല. ഇത് ഉപയോഗിച്ചത് കൊണ്ട് ചമ്മന്തിയുടെ അളവ് കൂടി കിട്ടി.
കറിവേപ്പിലയുടെ കാ കണ്ടോ. ഇങ്ങനെ വന്നാൽ അത് ഒടിച്ചു കളഞ്ഞില്ലെങ്കിൽ ഇല ഉണ്ടാവില്ല.

ഇനി പാത്രത്തിലെ ദോശയുടെ എണ്ണം ആരും നോക്കല്ലേ. ഹെൽത്തി eating ആണല്ലോ പ്രധാനം overeating അല്ലല്ലോ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم