ഇതാ ഞങ്ങളുടെ വൈക്കം സ്റ്റൈല്‍ തേങ്ങയരച്ച മീന്‍ കറി.
By : Bindu Jayakumar
മീന്‍ അരക്കിലോ കഷണങ്ങള്‍ ആകിയത്.
എരിവുള്ള മുളക്പൊടി 1 സ്പൂണ്‍
കാശ്മീരി മുളക്പൊടി 2 സ്പൂണ്‍
മല്ലിപ്പൊടി 1 സ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
ചെറിയ ഉള്ളി മൂണോ നാലോ നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി ഒരു കഷണം നീളത്തില്‍ അരിഞ്ഞത്
പച്ച മുളക് 2
കറിവേപ്പില
കുടംപുളി രണ്ടോ മൂന്നോ കഷണം വെള്ളത്തില്‍ ഇട്ടു വെച്ചത്
തേങ്ങ തിരുമ്മിയത് ആവശ്യത്തിനു .
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയില്‍ രണ്ടോ മൂന്നോ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി ,ഉള്ളി ,പച്ചമുളക് കറിവേപ്പില ഇവ ഇട്ടു വഴറ്റുക കുറച്ചു വഴന്നാല്‍ മതി അതിലേക്ക് തേങ്ങയും മുളകും മല്ലിയും മഞ്ഞളും ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ച മിശ്രിതം ചേര്‍ക്കുക , അരപ്പ് ഒന്ന് വഴറ്റി എടുക്കണം അതിലേക്ക് പുളിയും ആവശ്യത്തിനു വെള്ളവും,ഉപ്പും ചേര്‍ത്തു നന്നായി തിളയ്ക്കുപോള്‍ മീന്‍ കഷണവും ഇട്ടു തീ കുറച്ചു നന്നായി വറ്റിക്കണം . ഇതിനു കുറച്ചു ചാറു ഉണ്ടാകണം.
ഇനി മറ്റൊരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുത്തു വട്ടത്തില്‍ അരിഞ്ഞ ചെറിയ ഉള്ളിയും , ഉണക്കമുളകും കറിവേപ്പിലയും ചേര്‍ത്ത് നന്നായി മൂപ്പിച് കറിയിലെക്ക് ചേര്‍ക്കണം .
(കടുക് വറുക്കണം എന്നില്ല പകരം ഇറക്കുമ്പോള്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ മീതെ ഒഴിച്ച് ചുറ്റിച്ചെടുത്താല്‍ മതി . കടുക് വറുക്കുമ്പോള്‍ വേറൊരു പ്രത്യേക രുചി ഉണ്ടാകും.)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes