ഹോംമേഡ് ഷവർമ...!
By : Abisha Laheeb
നാട്ടിൽ ഒരിടയ്ക്ക് വില്ലനായിരുന്നു😂 പക്ഷേ ദിവസങ്ങളോളം പഴക്കമുള്ള ചിക്കൻ ഉപയോഗിച്ചത് കൊണ്ടാണ് ഈ പാവം ഡിഷിൻറെ പേര് കേൾക്കുമ്പോൾ ആളുകൾ നെറ്റി ചുളിക്കുന്ന അവസ്ഥ ഉണ്ടായത്. യഥാർത്ഥത്തിൽ വളരെ ടേസ്റ്റിയും ഹെൽതിയുമായ ഒരു സിംപിൾ wrap style/salad ആണ് കക്ഷി. എന്തും വീട്ടിൽ ഉണ്ടാക്കി നോക്കുന്ന ശീലം എനിക്കുള്ളതു കൊണ്ട് ഷവർമയും ഡൈനിങ് ടേബിളിൽ എത്തി😂
ചിക്കനും (ഏത് മീറ്റും ഉപയോഗിക്കാം) വെജിറ്റബിൾസും ഇട്ട് മിക്സ് ചെയ്യുന്ന തഹീനി സോസാണ് ഇതിൻറെ ടേസ്റ്റിൻറെ ആധാരം. കക്ഷി മിഡിൽ ഈസ്റ്റേൺ ആണ്, കടകളിൽ വാങ്ങാൻ കിട്ടും. ഇനീപ്പോ കിട്ടിയില്ലെങ്കിൽ, അതും നമുക്ക് വീട്ടിൽ ഉണ്ടാക്കാം. വെളുത്ത എള്ള് (white sesame seeds) ൻറെ പേസ്റ്റാണ് തഹീനി. കുറച്ച് വെള്ള എള്ള് (തൊലി കളഞ്ഞത്/hulled) വറുത്ത് അരച്ചെടുത്ത് അൽപം ഒലിവ് ഓയ്ൽ ചേർത്താൽ തഹീനി റെഡി!
ഇനി ഷവർമ നമുക്ക് വളരെ സിംപിളായി വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഇനി ഷവർമ നമുക്ക് വളരെ സിംപിളായി വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
പീറ്റ ബ്രഡ്/ Tortilla/Kuboos -3
(ചപ്പാത്തി സ്റ്റൈലിൽ ഉള്ള ഏതും ഉപയോഗിക്കാം)
(ചപ്പാത്തി സ്റ്റൈലിൽ ഉള്ള ഏതും ഉപയോഗിക്കാം)
ചിക്കൻ- ഉപ്പും കുരുമുളകും ഗാർലിക് പേസ്റ്റും ചേർത്ത് വേവിച്ച്, ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചത്- 1 cup
(ഞാൻ അവ്ൻ റോസ്റ്റഡ് ചിക്കനാണ് എടുത്തിരിക്കുന്നത്. Crunchy/crispy ചിക്കൻ ഇഷ്ടമുള്ളവർക്ക് ആദ്യം ചിക്കൻ വേവിച്ച്- വറുത്തതും ഉപയോഗിക്കാം, സ്പൈസി വേണമെങ്കിൽ മുളകു പൊടി/മല്ലി പൊടി/ഗരം മസാല തുടങ്ങിയവയൊക്കെ ചേർത്ത് തയ്യാറാക്കിയെടുത്തും ഉപയോഗിക്കാം)

ലെറ്റസ്- 1 cup, chopped
സാലഡ് കുക്കുമ്പർ-1 cup chopped
തക്കാളി-1/2 cup chopped
സവാള- ചെറുതായി അരിഞ്ഞത്- 1/4 cup
കാപ്സിക്കം-1/2 cup chopped
സാലഡ് കുക്കുമ്പർ-1 cup chopped
തക്കാളി-1/2 cup chopped
സവാള- ചെറുതായി അരിഞ്ഞത്- 1/4 cup
കാപ്സിക്കം-1/2 cup chopped
(ലെറ്റസിന് പകരം കാബേജ് ചേർക്കാം കേട്ടോ! ചെറുതായി അരിഞ്ഞ കാബേജ് ഒലിവ് ഓയ്ലിൽ വഴറ്റിയെടുക്കുക)
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്-ആവശ്യത്തിന്
കുരുമുളക്-ആവശ്യത്തിന്
സോസിന്-
തൈര്- 3 tsp
മയണൈസ്-5 tsp
തഹീന/തഹീനി സോസ്-2 tsp
നാരങ്ങ നീര്-അൽപം.
വെളുത്തുള്ളി-1 അല്ലി, നന്നായി ചതച്ചത്
പാൽ- 1 tsp
തൈര്- 3 tsp
മയണൈസ്-5 tsp
തഹീന/തഹീനി സോസ്-2 tsp
നാരങ്ങ നീര്-അൽപം.
വെളുത്തുള്ളി-1 അല്ലി, നന്നായി ചതച്ചത്
പാൽ- 1 tsp
ചിക്കൻ ചെറുതായി അരിഞ്ഞതും വെജിറ്റബിൾസും സോസിനുള്ള ചേരുവകളും പാകത്തിന് ഉപ്പും കുരുമുളകും എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് വയ്ക്കുക.
ഒരു പീറ്റ ബ്രഡ് എടുത്ത് ബട്ടർ പേപ്പറിൽ വയ്ക്കുക. ആവശ്യത്തിന് ഫില്ലിംഗ് വച്ച ശേഷം റോൾ ചെയ്യുക.
പീറ്റ ബ്രഡ് ഉണ്ടാക്കുന്ന വിധം-
എൻറെ ഒരു ലബനീസ് friend ഉണ്ടാക്കുന്നത് കണ്ട് പഠിച്ചതാണ് കേട്ടോ.
മൈദ(ഗോതമ്പ് പൊടി വേണമെങ്കിൽ ഉപയോഗിക്കാം)- 2 1/2 cups
യീസ്റ്റ്- 2 tsp
ചെറു ചൂടു വെള്ളം- 1 cup
ഉപ്പ്- ആവശ്യമനുസരിച്ച്
ഒലിവ് ഓയ്ൽ- 2 tsp
മൈദ(ഗോതമ്പ് പൊടി വേണമെങ്കിൽ ഉപയോഗിക്കാം)- 2 1/2 cups
യീസ്റ്റ്- 2 tsp
ചെറു ചൂടു വെള്ളം- 1 cup
ഉപ്പ്- ആവശ്യമനുസരിച്ച്
ഒലിവ് ഓയ്ൽ- 2 tsp
ആദ്യം യീസ്റ്റ് (instant or active dry yeast) 1 കപ്പ് ചെറു ചൂടു വെള്ളത്തിൽ മിക്സ് ചെയ്ത് 5 മിനിറ്റ് വയ്ക്കുക.
ഒരു മിക്സിംഗ് ബൗളിൽ 2 1/2 cup flour എടുത്ത് ഉപ്പും ഓയ്ലും ചേർത്തിളക്കി, യീസ്റ്റും ചേർത്ത് ഇളക്കി, കൗണ്ടർ ടോപ്പിലിട്ട് നന്നായി കുഴച്ചെടുക്കുക. കുറച്ചധികം സമയമെടുത്ത് കുഴച്ച് സ്മൂത്ത് ആക്കിയെടുക്കുക.
ഇത് ഒരു ബൗളിലാക്കി
1-2 മണിക്കൂർ വച്ചാൽ ഇരട്ടി സൈസ് ആയിട്ടുണ്ടാകും. ഇനി ഇത് പതിയെ വീണ്ടും കുഴച്ച് (deflate - കറക്ട് മലയാളം അറിയില്ല☹️) 8 ഭാഗങ്ങളായി വിഭജിക്കുക. ഇത് 1 ആഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഇത് ഒരു ബൗളിലാക്കി
1-2 മണിക്കൂർ വച്ചാൽ ഇരട്ടി സൈസ് ആയിട്ടുണ്ടാകും. ഇനി ഇത് പതിയെ വീണ്ടും കുഴച്ച് (deflate - കറക്ട് മലയാളം അറിയില്ല☹️) 8 ഭാഗങ്ങളായി വിഭജിക്കുക. ഇത് 1 ആഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഓരോ ഭാഗങ്ങളായി എടുത്ത് കനത്തിൽ പരത്തി ചുട്ടെടുക്കാം. പാൻ നന്നായി ചൂടാക്കണം. ഓവ്ൻ 450 degree Fahrenheit ൽ ചൂടാക്കിയിട്ട് ബേക്ക് ചെയ്തും എടുക്കാം.
ഞാനിത് ആദ്യമായിട്ട് ചെയ്തപ്പോൾ ശരിയായില്ല, അതു കൊണ്ട് ആദ്യം തന്നെ ശരിയായില്ലെങ്കിൽ വിഷമിക്കേണ്ട, Try again!
ഞാനിത് ആദ്യമായിട്ട് ചെയ്തപ്പോൾ ശരിയായില്ല, അതു കൊണ്ട് ആദ്യം തന്നെ ശരിയായില്ലെങ്കിൽ വിഷമിക്കേണ്ട, Try again!
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes