വാള കുടംപുളി കറി
By : Nidheesh Narayanan
By : Nidheesh Narayanan
മണ്ണുച്ചട്ടിയിൽ ചൂടായ വെളിച്ചെണ്ണയിൽ നേരെ അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു ഒന്ന് മൂത്തമ്പോൾ ചെറിയുള്ളി, പച്ചമുളക്, ഇത്തിരി കറിവേപ്പില ചേർത്തിളക്കി... ചെറിയ ഉള്ളി ഒന്ന് തളർന്നു വന്നപ്പോൾ നേരെ ഒന്ന് അല്പം വെള്ളത്തിൽ മിക്സ് ചെയ്ത മുളകുപൊടിയും മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ചേർത്ത് മൂപ്പിച്ചു. പച്ചമണംമാറികഴിഞ് 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത കുടംപുളി പിഴിഞ്ഞ് ചേർത്തു കൂടെ മീൻ വേകാൻ ആവിശ്യമായ വെള്ളവും പിന്നെ ആവശ്യത്തിനു ഉപ്പും ... നന്നായി വെട്ടിത്തിളച്ചു വന്നപ്പോൾ അല്പം മഞ്ഞൾ പൊടിയും നാരങ്ങാനീരും പിരട്ടിയ മീൻ കഷ്ണങ്ങൾ ഓരോന്നായി ചേർത്തു .. തീ കുറച്ചു ഒരു 20 മിനിട്ടു നേരം നന്നായി അടച്ചു വച്ച് തിളക്കട്ടെ .. അടപ്പ് തുറന്നു രുചി നോക്കി ഒന്നുകൂടി അടച്ചു വച്ച് തീ കൂട്ടി .. ചാറു കുറുകുന്നതനുസരിച്ചു പാകപ്പെടുത്തി തീ അണച്ച് മീൻ കറി വാങ്ങി നേരെ ടേബിളിലേക്ക്..
നല്ല ചൂടൻ വാള കറിയും കുറുമുളകിട്ടു പൊരിച്ച മത്തിയും കുത്തരിചോറും ... ഊണ് ഭേഷ്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes