സ്രാവ് കറി
By : Sree Harish
തേങ്ങാപ്പാൽ ചേർത്തു തയ്യാറാക്കിയ രുചിയുള്ള സ്രാവ് കറി.ഇതു പോലെ തന്നെ നെയ്മീനും കറിവെക്കാം.
കൂടുതൽ ടേസ്റ്റ് കിട്ടാൻ കറി തയ്യാറായ ശേഷം അൽപ്പം വെളിച്ചെണ്ണയിൽ കറിവേപ്പിലയും ഒരു നുള്ളു ഉലുവയും ഒന്ന് വറുത്തു താളിച്ചാൽ ഗംഭീര ടേസ്റ്റ് ആയിരിക്കും.
സ്രാവ് കഷ്ണങ്ങളാക്കിയത് -1 kg
ചെറിയ ഉള്ളി -15
ഇഞ്ചി -1 ചെറിയ കഷ്ണം
പച്ചമുളക് -5
കുടംപുളി -വെള്ളത്തിൽ കുതിർത്തത് -4
മുളകുപൊടി -1 1/ 2 ടേബിൾസ്പൂൺ
മല്ലിപ്പൊടി -3/4 ടേബിൾ സ്പൂൺ
ഉലുവപ്പൊടി,മഞ്ഞൾപ്പൊടി,കടു ക് -1/ 4 ടി സ്പൂൺ
തേങ്ങാപ്പാൽ -1 കപ്പ്
ഉപ്പ്,കറിവേപ്പില,എണ്ണ ,വെള്ളം -ആവശ്യത്തിന്.
ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് വറുത്ത ശേഷം കറിവേപ്പിലയും ചെറിയ ഉള്ളിയും ഇട്ടു വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കാം. ശേഷം ഇഞ്ചി അരിഞ്ഞതും പച്ചമുളകും കൂടി ചേർത്ത് വഴറ്റുക. തീയ് കുറച്ചശേഷം പൊടികൾ ചേർത്തത് നന്നായി ഒന്നുകൂടി വഴറ്റുക.(കരിയാതെ ശ്രദ്ധിക്കണം) ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ചു പുളിയും ചേർത്ത് തിളപ്പിക്കുക.ശേഷം മീൻ കഷ്ണങ്ങൾ ചേർത്ത് അടച്ചു വേവിക്കുക. പത്തു മിനിറ്റിനുശേഷം മൂടി തുറന്നു ഗ്രേവി ഒന്ന് കുറുകുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് സ്പൂൺ, തവി ഇവ വെച്ചൊന്നും ഇളകാതെ ചട്ടിയുടെ രണ്ടു സൈഡിലും പിടിച്ചു ഒന്ന് ചുറ്റി എടുക്കുക.കറിവേപ്പിലയും ഉലുവയും വറുത്തു താളിക്കാം.
By : Sree Harish
തേങ്ങാപ്പാൽ ചേർത്തു തയ്യാറാക്കിയ രുചിയുള്ള സ്രാവ് കറി.ഇതു പോലെ തന്നെ നെയ്മീനും കറിവെക്കാം.
കൂടുതൽ ടേസ്റ്റ് കിട്ടാൻ കറി തയ്യാറായ ശേഷം അൽപ്പം വെളിച്ചെണ്ണയിൽ കറിവേപ്പിലയും ഒരു നുള്ളു ഉലുവയും ഒന്ന് വറുത്തു താളിച്ചാൽ ഗംഭീര ടേസ്റ്റ് ആയിരിക്കും.
സ്രാവ് കഷ്ണങ്ങളാക്കിയത് -1 kg
ചെറിയ ഉള്ളി -15
ഇഞ്ചി -1 ചെറിയ കഷ്ണം
പച്ചമുളക് -5
കുടംപുളി -വെള്ളത്തിൽ കുതിർത്തത് -4
മുളകുപൊടി -1 1/ 2 ടേബിൾസ്പൂൺ
മല്ലിപ്പൊടി -3/4 ടേബിൾ സ്പൂൺ
ഉലുവപ്പൊടി,മഞ്ഞൾപ്പൊടി,കടു
തേങ്ങാപ്പാൽ -1 കപ്പ്
ഉപ്പ്,കറിവേപ്പില,എണ്ണ ,വെള്ളം -ആവശ്യത്തിന്.
ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് വറുത്ത ശേഷം കറിവേപ്പിലയും ചെറിയ ഉള്ളിയും ഇട്ടു വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കാം. ശേഷം ഇഞ്ചി അരിഞ്ഞതും പച്ചമുളകും കൂടി ചേർത്ത് വഴറ്റുക. തീയ് കുറച്ചശേഷം പൊടികൾ ചേർത്തത് നന്നായി ഒന്നുകൂടി വഴറ്റുക.(കരിയാതെ ശ്രദ്ധിക്കണം) ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ചു പുളിയും ചേർത്ത് തിളപ്പിക്കുക.ശേഷം മീൻ കഷ്ണങ്ങൾ ചേർത്ത് അടച്ചു വേവിക്കുക. പത്തു മിനിറ്റിനുശേഷം മൂടി തുറന്നു ഗ്രേവി ഒന്ന് കുറുകുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് സ്പൂൺ, തവി ഇവ വെച്ചൊന്നും ഇളകാതെ ചട്ടിയുടെ രണ്ടു സൈഡിലും പിടിച്ചു ഒന്ന് ചുറ്റി എടുക്കുക.കറിവേപ്പിലയും ഉലുവയും വറുത്തു താളിക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes