***പച്ച ചീരയില-നാടൻ കോഴിമുട്ട തോരൻ***
By : ആരതി അരുണം
കറിയൊക്കെ വയ്ക്കാൻ മടിപിടിച്ചിരിക്കുമ്പോൾ ചുമ്മാ മുറ്റത്തൊക്കെ ഉലാത്തുക. അതിനിടയിൽ തൊടിയിൽ ആരുടേം ശ്രദ്ധയില്ലാതെ തനിയെ വളർന്നു നിക്കുന്ന പച്ച ചീര കണ്ട് പെട്ടെന്ന് കറി വയ്ക്കാൻ പ്രേരണയുണ്ടാകുക. വേഗം അവ കിള്ളിയെടുത്ത് അടുക്കളയിൽ കൊണ്ടോയി കണ്ടം തുണ്ടം അരിഞ്ഞുമാറ്റി വയ്ക്കുക.ഏകദേശം രണ്ടു കപ്പൊക്കെ കാണും.
കുഞ്ഞുള്ളി - 5 എണ്ണം കുഞ്ഞായി അരിഞ്ഞത്
വറ്റൽമുളക്-2
തേങ്ങാതിരുമ്മിയത് - കാൽക്കപ്പ്
മുട്ട-1
പാൻ അടുപ്പത്ത് വച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റൽമുളക് ഇട്ട് മൂപ്പിച്ച് അതിലേക്ക് കുഞ്ഞുള്ളീം ഇട്ട് മൂപ്പിച്ച് അരിഞ്ഞു വച്ച ചീര ഇട്ടു പാകത്തിന് ഉപ്പുമിട്ട് നന്നായി വഴറ്റുക. ചീരയിൽ നിന്നുള്ള വെള്ളം തന്നെ മതി അത് വെന്തു വരാൻ. രണ്ടു കപ്പ് ചീര വച്ചത് വഴറ്റി വന്ന് അരക്കപ്പ് ആകുമ്പോൾ തേങ്ങായുമിട്ട് ഒന്നൂടെ ചിക്കുക. അതിലേക്ക് അൽപ്പം മഞ്ഞൾപ്പൊടി,എരിവിന് ആവശ്യത്തിന് മുളകുപൊടി എന്നിവയിട്ട് ഒന്നൂടെ ഇളക്കുക. അതിനുശേഷം ഫ്ളെയിം കുറച്ച് വച്ച് മുട്ടപൊട്ടിച്ച് ഒഴിച്ച് നന്നായി ചിക്കിയെടുക്കുക. തീർന്നു.. വളരെ രുചികരമായ പോഷകസമ്പുഷ്ടമായ തോരൻ തയ്യാർ..
നല്ല കുത്തരിച്ചോറും കുഞ്ഞുമത്തി വറുത്തതും മോരു കാച്ചിയതും നമ്മുടെ തോരനുമുണ്ടേൽ ഉച്ചയൂണ് കുശാൽ😍😍😍
നോട്ട്: മത്തനില,മുരിങ്ങയില,ചുവന്നച ീരയില എല്ലാം ഈ രീതിയിൽ ഉണ്ടാക്കാം

നോട്ട്: മത്തനില,മുരിങ്ങയില,ചുവന്നച
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes