നാടൻ ഫിഷ് കറി (മൈ വീട്ടിലെ സ്റ്റൈൽ)
By : Mathew Thomas
ചേരുവകൾ :
മീന്‍ കഷ്ണം പോലെ ഉള്ളത് (അയക്കൂറ,വറ്റ, ചൂര.) വറ്റ - ഒരു കിലോ
ഇഞ്ചി - ഒരു പിടി
വെളുത്തുള്ളി - ഒരു പിടി
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് - ഒരു പിടി (ഇല്ലേലും കുഴപ്പമില്ല)
കാശ്മീരി മുളക്‌പൊടി - നാലു സ്പൂണ്‍
മഞ്ഞൾ പൊടി - കാൽ ടി സ്പൂൺ
ഉലുവ പൊടി - നാലു നുള്ളു
കുടം പുളി - ഒരു നാലു എണ്ണം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന് (നന്നായി ഒഴിച്ചാൽ നല്ല രുചി കിട്ടും )
വെള്ളം - പാകത്തിന് ( മീൻ കഷ്ടി മുങ്ങി കിടക്കാൻ മാത്രം)
കറിവേപ്പില - നാലു ഇതൾ

തയ്യാറാക്കുന്ന വിധം
മീന്‍ തൊലി കളഞ്ഞതിനു ശേഷം കഷണങ്ങള്‍ ആയി മുറിച്ചെടുത്ത കഴുകി വെക്കുക
ഇനി ഒരു മഞ്ചട്ടി എടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ഇട്ടു പൊട്ടിച്ചു ഇഞ്ചിയും വെളുത്തുള്ളിയും കൂടെ ഇട്ടു നന്നായി വഴറ്റുക പകുതി ആകുമ്പോൾ ചെറിയ ഉള്ളി കൂടെ ഇട്ടു നന്നായി ബ്രൗൺ കളർ ആകുമ്പോൾ തീ കുറച്ച വെച്ചതിനു ശേഷം മഞ്ഞൾ പൊടിയും മുളക് പൊടിയും ഉലുവ പൊടിയും ചേർത്ത നന്നയി ഇളക്കുക (കരിഞ്ഞു പോകാതെ നോക്കിയാൽ നല്ലത്) ഇനി അതിലേക്ക് കുടംപുളിയും ഇട്ടു ഒന്ന് മൂപ്പിക്കുക കുറച്ച വെള്ളം ഒഴിച്ച് ഉപ്പും കറിവേപ്പിലയും ചേർത്തതിന് ശേഷം മീൻ അതിൽ ഇടുക അടച്ചു വെച്ച് നന്നായി ഒരു വിധം വെള്ളം പറ്റുന്ന വരെ വേവിച്ചു എടുത്താൽ ഇത് പോലെ ഉള്ള മീൻ കറി കിട്ടുന്നതാണ്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes