ചിക്കൻ ഫ്രൈ With Simple മസാല
By : Shinta Nisanth
ചിക്കൻ......1kg
സവാള....... 3 എണ്ണം
കാപ്സികം.....1 എണ്ണം
തക്കാളി........... 1 എണ്ണം
ഗരം മസാല....... 1/2 സ്പൂൺ
മഞ്ഞൾപ്പൊടി ..... 1സ്പൂൺ
മുളക് പൊടി.......... 1 സ്പൂൺ
വിനാഗിരി.............. 1 സ്പൂൺ
മല്ലിയില
എണ്ണ
കറിവേപ്പില
ഉപ്പ്

ചിക്കൻ നുറുക്കി വച്ചതിലേക്ക് 1/2 സ്പൂൺ മഞ്ഞൾപ്പൊടി 1/2 സ്പൂൺ മുളക്പ്പൊടിയും വിനാഗിരിയും ഉപ്പും ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക.
എണ്ണ ചൂടാക്കി ചിക്കൻ വറക്കുക.
ചിക്കൻ മുക്കാൽ വെന്ത് കഴിയുമ്പോൾ സവാളയും കറിവേപ്പിലയും കാപ്സികവും ചേർക്കുക.
ഇതെല്ലാം ഒന്ന് മൊരിഞ്ഞ് വരുമ്പോൾ വേറെ ഒരു പാനിലേയ്ക്ക് മാറ്റുക.
ഗരം മസാല, മഞ്ഞൾപ്പൊടി ,മുളക് പ്പൊടി ,ഉപ്പ് ചേർത്ത് ഇളക്കുക.
തക്കാളി മിക്സിയിൽ അടിച്ച് ഒഴിക്കുക.
മല്ലിയില ചേർക്കുക.
ചിക്കൻ ഫ്രൈ with simple മസാല റെഡി.
NB : വേറെ പാനിലേയ്ക്ക് മാറ്റുന്നത് എണ്ണയുടെ അളവ് മസാലയിൽ കുറയ്ക്കാൻ ആണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم