പാലക്-ബീറ്റ്റൂട്ട് പൂരി
By : Suma R Nair
പാലക് ചീര തിളച്ച വെള്ളത്തിൽ ഇട്ടു വാട്ടിയ ശേഷം ഉപ്പു ചേർത്ത് നന്നായി അരച്ചെടുക്കുക. അത് ഗോതമ്പു മാവിൽ ചേർത്ത് കുഴച്ചു സാധാരണ പൂരി പോലെ ഉണ്ടാക്കുക. അതുപോലെ ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞു ഉപ്പു ചേർത്ത് വേകിച്ചു നന്നായി അരച്ച് ഗോതമ്പു മാവിൽ ചേർത്ത് പൂരി ഉണ്ടാക്കുക. പച്ചക്കറികൾ കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ കൊടുത്താൽ വളരെ ഇഷ്ടമാകും.

വളരെ പോഷക സമൃദ്ധമായ പച്ചക്കറികളാണ് പാലക് ചീരയും ബീറ്റ്‌റൂട്ടും. 100 ഗ്രാം പാലക്കിൽ 2 ഗ്രാം മാംസ്യം, 0.7 ഗ്രാം കൊഴുപ്പ്, 73 മി. ഗ്രാം കാല്‍സ്യം, 21 മി.ഗ്രാം ഫോസ്ഫറസ്, 1.14 മി. ഗ്രാം അയണ്‍, 2.7 മി. ഗ്രാം വിറ്റാമിന്‍, 0.26 മി. ഗ്രാം റൈബോഫ്ലേവിന്‍, 0.03 നയാമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ജീവകം സി, ബീറ്റെയ്ൻ എന്നിവയുടെ നല്ല ഉറവിടമാണ് ബീറ്റ്റൂട്ട്. ഇതിലെ ബീറ്റാനിൻ കരളിൽ പലവിധകാരണങ്ങളാൽ (മദ്യപാനം, പ്രമേഹം) കൊഴുപ്പ് അടിയുന്നത് തടയുന്നു. ഇതിലെ ഉയർന്ന നൈട്രേറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. 500 മി.ലി.ബീറ്റ്റൂട്ട് കഴിച്ചാൽ ഒരു മണിക്കൂറിനകം രക്തസമ്മർദ്ദം കുറയുന്നു. ചിലയിനം ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم