ഉരുളക്കിഴങ്ങ് ബോണ്ട
By : Sunayana Sayanora
ഉരുളക്കിഴങ്ങ് വലുത് – 4 എണ്ണം 
സവാള വലുത് - 3 എണ്ണം (ചെറുതായി കൊത്തി അരിഞ്ഞത്)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂണ്‍ 
പച്ചമുളക് - 4 എണ്ണം ചെറുതായി അരിഞ്ഞത്
ഗോതമ്പുമാവ്– 1 കപ്പ്
മൈദമാവ് - 2 സ്പൂൺ
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ചിക്കൻ മസാല - 1 സ്പൂൺ
ഉപ്പ് - ആവശ്യത്തിന്.
എണ്ണ, കറിവേപ്പില, കടുക്, വെള്ളം
മല്ലിയില

തയ്യാറാക്കുന്ന വിധം :
ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളഞ്ഞു അല്പം ഉപ്പു ചേർത്ത് ഉടച്ചു വെയ്ക്കുക

ഒരു പാനില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചതിൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക. ശേഷം ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. തീ ഓഫ് ചെയ്ത ശേഷം ഇതിലേക്ക് ഉടച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും, ആവശ്യത്തിന് മല്ലിയിലയും ചേര്‍ത്തു നന്നായി ഇളക്കി യോചിപ്പിച്ചു കൂട്ട് തണുക്കാന്‍ വെക്കുക.

ഒരു ബൗളില്‍ ഗോതമ്പ്മാവ്, മൈദാമാവ്, ഉപ്പ്, മഞ്ഞൾപൊടി എന്നിവ വെള്ളം ഒഴിച്ച് നന്നായി കലക്കി അധികം ലൂസാകാതെ ബാറ്റര്‍ തയ്യാറാക്കുക.

ഇരുമ്പുച്ചട്ടിയില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ഉരുളക്കിഴങ്ങു കൂട്ട് ചെറിയ ഉരുളകള്‍ ആക്കി ബാറ്ററില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.

സോഫ്റ്റ് ആയ ചൂടു ബോണ്ട റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم