ഇന്ന് ഊണിന് തയ്യാറാക്കിയ മുളകിട്ട കിളിമീൻ കറിയുടെ റെസിപ്പി ഇവിടെ ഷെയർ ചെയ്യാമെന്നു കരുതി
By : Anju P R
1/2kg മീൻ ആണ് ഞാൻ ഉപയോഗിച്ചത്.
മൺചട്ടിയിലേക്ക് ഒരു ചെറിയ ഉരുള വാളൻപുളി പിഴിഞ്ഞ് ഒഴിച്ചു. 2tspn മുളകുപൊടി, 1/4 tspn മഞ്ഞൾപൊടി, 2 പച്ചമുളക് നടുകീറിയത്, 8 ചെറിയഉള്ളി ചതച്ചത്, 1 ചെറിയ സവാള നീളത്തിൽ അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞതും ഇതിലേക്ക് ചേര്‍ത്ത് നന്നായി തിളപ്പിച്ചു. അതിലേക്ക് മീൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു. ഒരു തക്കാളി മുറിച്ചു ചേര്‍ത്തു.

സ്പൂൺ കൊണ്ട് ഇളക്കാൻ നിന്നില്ല. പകരം ചട്ടി ഇടയ്ക്ക് ചുഴറ്റി കൊടുത്തു. അല്ലെങ്കിൽ മീൻ കഷണങ്ങൾ ഉടഞ്ഞു പോകും. പിന്നെ മീനിനായി മുങ്ങി തപ്പേണ്ടി വരും.

വെന്തു കഴിഞ്ഞപ്പോൾ തീ കെടുത്തി അൽപ്പം പച്ച വെളിച്ചെണ്ണ തൂവി കൊടുത്തു . കറിവേപ്പില രണ്ട് തണ്ട് ഇട്ടു വെയ്ക്കേം ചെയ്തു...മീൻകറി തയ്യാർ😋

അയ്യോ....ഒരു കാര്യം വിട്ടു....ഉപ്പ് ചേര്‍ത്തോ ഞാൻ ഒന്നു പോയി നോക്കട്ടെ...

ഹാവൂ ചേര്‍ത്തിട്ടുണ്ട്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم