ചെമ്മീൻ പച്ചമാങ്ങാ മുരിങ്ങക്ക ചക്കക്കുരുക്കറി..😎
By : Arathy
മീഡിയം സൈസ് ചെമ്മീൻ കാൽകിലോ വൃത്തിയാക്കി മാറ്റി വയ്ക്കുക. അരമുറി തേങ്ങ തിരുമിയതിൽ അഞ്ചു കഷ്ണം കുഞ്ഞുള്ളി,ചെറിയ കഷ്ണം ഇഞ്ചി,ഒരു സ്പൂൺ മഞ്ഞൾപ്പൊടി,ഒരു സ്പൂൺ മുളകുപൊടി,ഒന്നര സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ അരപ്പ് മൺചട്ടിയിലൊഴിച്ച് രണ്ടു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് അതിലേക്ക് അഞ്ചു ചക്കക്കുരു നീളത്തിൽ ചെറുതായി അരിഞ്ഞതും ഇളം മുരിങ്ങക്ക ഒന്ന് നുറുക്കിയതും പച്ചമാങ്ങ ചെറുതായി അരിഞ്ഞതും നാലു പച്ചമുളകും (എരിവിനനുസരിച്ച്) ചേർത്ത് ഒന്ന് തിളപ്പിക്കുക. തിളച്ച് വരുമ്പോൾ ചെമ്മീൻ ചേർത്ത് കുറഞ്ഞ തീയിൽ അടച്ച് വച്ച് വേവിക്കാം. ഒരു പതിനഞ്ചു മിനിട്ട് ചെമ്മീനും ചക്കക്കുരുവും വേവുന്നതു വരെ ഇട്ട് വാങ്ങിവയ്ക്കുക.
അവസാന സ്റ്റെപ് ആയിട്ട് കടുക് താളിച്ച് ചേർക്കാം. ഞാൻ പൊതുവേ ചേർക്കാറില്ല. വെളിച്ചെണ്ണയും വേപ്പിലയും പുറമേ തൂകും.. കുറച്ച് നേരം കൂടി അടച്ച് വച്ച് ഉപയോഗിക്കും.
ചക്കക്കുരൂന്റേം മാങ്ങേടേം രുചി ചെമ്മീനിൽ പിടിക്കുമ്പോൾ ഡബിൾ രുചിയാ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes