Cinnamon Rolls - സിനമൻ റോൾസ്
By : Abisha Laheeb
വീട്ടിൽ ഉണ്ടാക്കാമെന്നുള്ളപ്പോൾ എന്തിനാണ് ബേക്കറിയിൽ നിന്ന് വാങ്ങുന്നത് അല്ലെ?

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്നാക്ക് ഐറ്റമാണിത്. മൈദയും പഞ്ചസാരയും ബട്ടറും ഒക്കെയായതിനാൽ വല്ലപ്പോഴും മാത്രം കഴിക്കുന്നതാവും ഉചിതം.
വളരെ അഡ്ഡിക്ടിംഗ് ആണ് കേട്ടോ!

ചെറു ചൂട് പാൽ- 1 cup
പഞ്ചസാര-1/4 cup
ഉരുക്കിയ unsalted ബട്ടർ- 1/2 cup (ചെറു ചൂടായിരിക്കണം)
യീസ്റ്റ്- 1 tspn
(ഞാൻ instant yeast ആണ് എടുത്തത്)

മൈദ-2 cups plus to knead and dust
ബേക്കിംഗ് പൗഡർ- 1 tsp
Ground Cinnamon (പട്ട പൊടിച്ചത്) - 5 tsp
ബ്രൗൺ ഷുഗർ- 5 tsp
സോഫ്റ്റ് ബട്ടർ- 1/2 cup

ആദ്യം പാലും പഞ്ചസാരയും ബട്ടറും നന്നായി മിക്സ് ചെയ്ത് അതിലേക്ക് യീസ്റ്റ് തൂവി അനക്കാതെ 1 മിനറ്റ് വയ്ക്കുക. ശേഷം അതിലേക്ക് മൈദ ചേർത്ത് ഇളക്കി ചേർത്ത് 1 മണിക്കൂർ എങ്കിലും മൂടി വയ്ക്കുക.

1 മണിക്കൂർ കഴിയുമ്പോൾ മൈദ മിശ്രിതം ഇരട്ടി സൈസ് ആയിട്ടുണ്ടാകും, ഇതിലേക്ക് ബേക്കിംഗ് പൗഡറും 1/4 കപ്പ് മൈദയും തൂകി കൗണ്ടർ ടോപ്പിലിട്ട് കുഴച്ചെടുക്കുക. ഒട്ടി പിടിക്കുന്നുണ്ടെങ്കിൽ കുറേശ്ശെ മൈദ ചേർത്ത് കൊടുക്കാം. ഒട്ടി പിടിക്കാത്ത പരുവമാണ് കണക്ക്. ഒരുപാട് അധികം കുഴയ്ക്കുകയും (over kneading) ചെയ്യരുത്, tough dough ആയി പോകും.

ഇനി ഇത് ഒരു റോളിംഗ് പിൻ ഉപയോഗിച്ച് ഫ്ലാറ്റ് ആയി ഒരു ഷീറ്റ് പോലെ പരത്തി എടുക്കുക. ഇതിലേക്ക് സോഫ്റ്റായ ബട്ടർ പുരട്ടി, ബ്രൗൺ ഷുഗറും സിനമണും തൂകി, നീളത്തിൽ ചുരുട്ടിയെടുത്ത് 1 1/2 ഇഞ്ച് പീസുകളായി മുറിക്കുക.

ബേക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന പാൻ ബട്ടർ/cooking spray പുരട്ടി മുറിച്ചു വച്ച പീസുകൾ നിരത്തി വച്ച് 350 degree F അല്ലെങ്കിൽ 175 degree C ചൂടാക്കിയിട്ട ഓവനിൽ 22-27 മിനറ്റ്സ് ബേക്ക് ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم