Pineapple Upside Down Cake / പൈൻആപ്പിൾ അപ്സൈഡ് ഡൗൺ കേക്ക്
By : Anjali Abhilash
പൈൻആപ്പിൾ വട്ടത്തിൽ അരിഞ്ഞത്: 10 സ്ലൈസ്
ചെറി: 10 എണ്ണം
പൈൻആപ്പിൾ ജ്യൂസ് : 1 കപ്പ്
മൈദ : ഒന്നര കപ്പ്
ബേക്കിംഗ് പൌഡർ : 1/2 ടി സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
സൺഫ്ലവർ ഓയിൽ: 3/4 കപ്പ്
ബട്ടർ : 1 ടി സ്പൂൺ
പഞ്ചസാര: 4 ടേബിൾ സ്പൂൺ
മുട്ട: 2 എണ്ണം
കേക്ക് ടിൻ: 8 ഇഞ്ച് സൈസ്
ബട്ടർ പേപ്പർ

പൈൻആപ്പിൾ ജ്യൂസ് അടുപ്പിൽ വെച്ച് തിളക്കുമ്പോൾ 2 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് പൈൻആപ്പിൾ സ്ലൈസ് അതിൽ ഇട്ടു നന്നായി തിളപ്പിക്കുക
ശേഷം പൈൻആപ്പിൾ സ്ലൈസ് ജ്യൂസിൽ നിന്നും എടുത്തു മാറ്റുക.
( ടിൻ പൈൻആപ്പിൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഇത് ചെയ്യേണ്ട)
ശേഷം കേക്ക് ടിന്നിൽ ബട്ടർ പേപ്പർ വെച്ച് അതിന്റെ മുകളിൽ 1 ടി സ്പൂൺ ബട്ടർ തേച്ചു 2 ടേബിൾ സ്പൂൺ പഞ്ചസാര വിതറുക
ഇതിനിടെ മുകളിൽ 8 സ്ലൈസ് പൈൻആപ്പിൾ വെക്കുക. ഇടയിൽ ചെറി വെക്കുക
ഞാൻ ചെയ്തത് കേക്ക് ടിന്നിന്റെ നടുവിൽ ഒരു ഫുൾ പൈൻആപ്പിൾ സ്ലൈസ് വെച്ചു. 7 സ്ലൈസ് പകുതി ആക്കി ചുറ്റും വെച്ചു.
നിങ്ങൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ പൈൻആപ്പിൾ സ്ലൈസ് വെക്കാം
2 സ്ലൈസ് പൈൻആപ്പിൾ ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു വെക്കുക
ഓവൻ 160 C 10 മിനിറ്റ് പ്രീ ഹീറ്റ്‌ ചെയ്യുക
മൈദ , ബേകിംഗ് പൌഡർ എന്നിവ നന്നയി മിക്സ്‌ ചെയ്തു അരിപ്പയിലൂടെ അരിച്ചു വെക്കുക
ഒരു മിക്സിങ് ബൗളിലേക്കു ഓയിൽ, പൊടിച്ച പഞ്ചസാര, മുട്ട എന്നിവ ചേർത്ത് നന്നായി ബീറ്റ ചെയ്യുക
ഇതിലേക്ക് അരിച്ചു വെച്ച മൈദ , ആവശ്യത്തിനു പൈൻആപ്പിൾ വേവിച്ച ജ്യൂസ് എന്നിവ ചേർത്ത് കട്ട കെട്ടാതെ കേക്ക് ബാറ്റർ തയ്യാറാക്കുക
ഇതിലേക്ക് അരിഞ്ഞു വെച്ച പൈൻആപ്പിൾ ചേർക്കുക.
കേക്ക് ബാറ്റർ തയ്യാറാക്കി വെച്ച കേക്ക് ടിന്നിലേക്കു ഒഴിച്ച് 30 മുതൽ 35 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക
ശേഷം ഒരു toothpick കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്കിൽ കേക്ക് റെഡി ആയി
കേക്ക് പുറത്തെടുത്തു 5 മിനിറ്റ് തണുക്കാൻ വെക്കുക.
അതിനു ശേഷം ഒരു പ്ലേറ്റ് കേക്ക് ടിന്നിന്റെ മുകളിൽ കമഴ്ത്തി വെച്ച് കേക്ക് പ്ലേറ്റിലേക്കു തിരിച്ചു ഇടുക
നന്നായി തണുത്തതിനു ശേഷം കട്ട് ചെയ്യാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم