റാഗി / ഓട്സ് ദോശ
Ragi / Oats Pancake 
By : Maria John
Pancake Tuesday ഈ വര്ഷം ഫെബ്രുവരി 28 നു ആണ്. ഇത് യൂറോപ്പിൽ എല്ലാവരും തന്നെ ആഘോഷിക്കുന്നു. പാൻകേക്ക് tuesday യുടെ പിറ്റേ ദിവസം വിഭൂതി ബുധൻ. ലോകത്തിൽ ഉള്ള എല്ലാ ക്രിസ്താനികളും തന്നെ ഈ ദിവസം ഉപവാസവും പള്ളിയിൽ പോക്കും പ്രാർത്ഥനയും ഒക്കെ ആയി ആചരിക്കുന്നു. ഇന്ന് മുതൽ നോയമ്പുംതുടങ്ങും. ഒരു aniamal protein ഉം ഉപയോഗിക്കാതെ ഇരിക്കാൻ നോക്കും മിക്കവരും. അങ്ങനെ വരുമ്പോൾ വീട്ടിൽ ഉള്ള എല്ലാ animal protein ഉം തീർക്കണ്ടേ. പിന്നെ ശരീരത്തിന് ആവശ്യം ഉള്ള protein ശേകരിച്ചു വെക്കണ്ടേ? പിറ്റേ ദിവസം ഉപവസിക്കാൻ ഉള്ള ഊർജം വേണ്ടേ? അതുകൊണ്ട് തന്നെ ഈ pancake Tuesday യുടെ ഉല്പ്പവും ആചരണവും.
പിന്നെ ഈ പാൻകേക്ക് യൂറോപ്പകാരുടെ ആണ് എന്നും പറഞ്ഞു ആരും പിമ്പോട്ടു മാറി നില്കേണ്ട. ഏതു batter ഉം പാനിൽ ഒഷിച്ച് കനം കുറച്ചു ഉണ്ടാക്കിയാൽ പാൻകേക്ക്. കട്ടി ഒക്കെ ഓരോരുത്തരുടെയും സ്വന്തം ഇഷ്ടം. നമ്മുടെ ദോശ തന്നെ ഏറ്റവും ഉതമ example.
മറ്റുള്ളവരെ നോക്കി ആയാലും, സ്വന്തം ആചാരം അനുസരിച്ചു ആയാലും എല്ലാം തന്നെ സ്വന്തം കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം സ്വന്തം ആരോഗ്യം പിന്നെ രുചിയും ഒക്കെ നോക്കണം.
അതുകൊണ്ടു തന്നെ ഇന്നത്തെ എന്റെ പാൻകേക്കിന്റെ റെസിപ്പി. pancake Tuesday പാൻകേക്ക് കൊണ്ട് തന്നെ ആവട്ടെ ആചാരം ഈ വര്ഷം.

ചേരുവകൾ: അര കപ് ഓട്സ് പൊടിച്ചത്, അര കപ് റാഗി/പഞ്ഞപ്പുല്ലുപൊടി ഒരു മുട്ട ഒരു കപ് പാൽ എല്ലാം കൂടി നന്നായി യോജിപ്പിച്ചു അര മണിക്കൂർ വെക്കുക. ഇതിലേക്ക് ഒരു പഴം നല്ലപോലെ ക്രഷ് ചെയ്തു ചേർക്കുക. ഇനിയും ഒരു പാനിൽ അല്പം എണ്ണ തൂത്തു ഓരോ തവി വീതം ഒഴിച്ച് ദോശ പോലെ തിരിച്ചും മറിച്ചും ഇട്ടു വേവിച്ചു എടുക്കുക.
വേണം എങ്കിൽ ഒരു കാൽ കപ് ചിരണ്ടിയ തേങ്ങയും ചേർക്കാം. അവസാനം രണ്ടെണ്ണം അങ്ങനെ ഉണ്ടാക്കി നോക്കി. രുചി വീണ്ടും ഉഗ്രൻ.
ഇത് പഞ്ഞപ്പുല്ല് കൊണ്ട് തന്നെയും പിന്നെ ഓട്സ് മാത്രം ആയും ഉണ്ടാക്കാം.
അല്പം നേരം കുഴച്ചു വെക്കുന്നത് നല്ലപോലെ സോഫ്റ്റ് ആകാൻ വേണ്ടി ആണ്.
ഞാൻ ഇതിനു പഞ്ചസാരയോ മറ്റു ഏതു വിധത്തിൽ ഉള്ള മധുരമോ ചേർത്തില്ല. പഴം നല്ല മധുരം ഉള്ളത് ആയിരുന്നു.
ചു റ്റിനും കുറച്ചു സൺഫ്ലവർ സീഡ്‌സ് ഇട്ടിരിക്കുന്നു. എന്തിനാണ് എന്നല്ലേ? ഉപവസിക്കുമ്പോൾ കൊറിക്കാൻ വേണ്ടി ആകാശത്തിലെ പക്ഷികളെ പോലെ. അവർക്കു അറിയാം എവിടെ നല്ല ആഹാരം/സീഡ്‌സ് കിട്ടും എന്ന്. ഇപ്പോൾ സീഡ്‌സ് കഴിക്കുന്നത് ആണെല്ലോ ഏറ്റവും high class ഹെൽത്തി eating (എന്ന് പലരുടെയും വിചാരം. എന്റെയും)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم