മത്തിയും പുട്ടും (Sardine and Puttu)
By : Sakhina Prakash
മത്തി വറ്റിച്ചത് / മത്തി മുളകിട്ടത് / മത്തി പൊരിച്ചത് / മത്തി ഇണർ (പഞ്ഞി)പൊരിച്ചത് .
മത്തി വറ്റിച്ചത് :- കുട്ടി മത്തി ഫുൾ കഷ്ണമാകാത്തത് ഒന്ന് വരഞ്ഞു മുകളിൽ എങ്കിൽ മസാല നന്നായി പിടിക്കും .ചെറിയ ഉള്ളി ,വെളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ,തക്കാളി എന്നിവ ചെറുതായിമുറിച്ചിട്ടതും ,മുളകുപൊടി ,മഞ്ഞൾപൊടി ,ഉപ്പും ,വാളൻ പുളിവെള്ളവും ,കുറച്ചു വെള്ളവും,കറിവേപ്പിലയും ചേർത്ത് അടുപ്പിൽ മീഡിയമിൽ വെച്ച് കഷ്ണങ്ങൾ വെന്തു കഴിഞ്ഞ ശേഷം വെളിച്ചെണ്ണ ഒഴിച്ച് ,നന്നായി വറ്റിക്കുക .
മത്തി മുളകിട്ടത്‌ :- പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് മുറിച്ച ചെറിയഉള്ളി (അല്ലെങ്കി സവാള ) ഉപ്പും ചേർത്ത് ഒന്ന് വഴറ്റി ,ഇഞ്ചി ,പച്ചമുളകും,വെളുത്തുള്ളിളിയും കൂടെ ഇട്ട് വഴറ്റി ,തക്കാളിയും ചേർത്ത് കുറച്ചുകഴ്ഞ്ഞു ആവശ്യത്തിന് മുളകുപൊടി ,മഞ്ഞൾപൊടി, വാളൻ പുളിവെള്ളവും ,കുറച്ചു വെള്ളവും,കറിവേപ്പിലയും ചേർത്ത് തിളപ്പിച്ച ശേഷം മത്തി അതിലേക്കു ചേർത്ത് വേവിച്ചു ,ഗ്രേവി ആയി കുക്ക് ചെയ്തു ലാസ്‌റ് വേണമെങ്കി കുറച്ചൂടെ വെളിച്ചെണ്ണയും കറിവേപ്പിലയും കൂടെ ഇടാം ടേസ്റ്റ് കൂടും .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم