തക്കാളി പച്ചടി
By: Latha Subramanian
ചേരുവകൾ :-
തക്കാളി നന്നായി പഴുത്തത് 2 എണ്ണം
നാളികേരം ചിരകിയത് ഒരു കപ്പ്
തൈര് 1/2 കപ്പ്
സവാള 1/2 കഷ്ണം (Optional)
പച്ചമുളക് 5 എണ്ണം
കടുക് 1 Tbs
വെളിച്ചെണ്ണ 3 Tbs
വറ്റൽമുളക് 3 എണ്ണം
കറിവേപ്പില 1 തണ്ട്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം :-
തക്കാളി കഴുകി ചെറിയ പീസ് ആയി കട്ട് ചെയ്യുക. നാളികേരം, കടുക്(1/2Tbs) പച്ചമുളക് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒരു ചട്ടിയിൽ 2 ടേബിൾ സ്പൂൺ ഓയിൽ ചൂടാക്കി കടുക് പൊട്ടിച്ച കറിവേപ്പില ഇട്ട് അതിലേക്ക് അരിഞ്ഞുവെച്ച സവാള ചേർക്കുക. ഒന്നു മൂപ്പിച്ച ശേഷം തക്കാളി ചേർക്കുക. കുറച്ചു ഉപ്പും ചേർക്കാം. ഇങ്ങനെ ചെയ്താൽ തക്കാളി വേഗം ഉടഞ്ഞു കിട്ടും. ഇതിലേക്ക് അരച്ചുവച്ച നാളികേരവും തൈരും ചേർക്കുക. കുറച്ചു കൂടി ഉപ്പ് ചേർക്കേണ്ടി വരും. എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. ഒന്നു ചൂടായി കഴിഞ്ഞാൽ നമുക്ക് ഗ്യാസ് ഓഫ് ചെയ്യാം. ഇനി ഒരു ചട്ടിയിൽ ബാക്കിയുള്ള 1ടേബിൾ സ്പൂൺ ഓയിൽ ചൂടാക്കി അതിലേക്ക് വറ്റൽമുളക് ചേർത്തു പച്ചടിയുടെ മുകളിൽ ഒഴിച്ച് കൊടുക്കാം. ഇത് എളുപ്പം ഉണ്ടാക്കാൻ പറ്റും. ടേസ്റ്റി പച്ചടി റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes