മീൻ മുളകിട്ടത്...
By : Munna Bin Moosa
അയല അല്ലെങ്കിൽ മത്തി 6
പച്ചമുളക് വട്ടത്തിൽ മുറിച്ചത് 4
വെളുത്തുള്ളി 6 അല്ലി ചതച്ചത്
തക്കാളി 2 നീളത്തിൽ അരിഞ്ഞത്
മുളക് പൊടി 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉലുവ 1 ടീ സ്‌പൂൺ
വാളൻ പുളി 1 t spoon
കടുക്‌ 1 t spoon
Oil 2 table spoon
കറിവേപ്പില 2 തണ്ട്
ഉപ്പ്‌ ആവശ്യത്തിന്

അയല വൃത്തിയാക്കി തലയോട് കൂടിയ മൂന്ന് കഷണങ്ങളാക്കി മുറിച്ച് കഴു്കി എടുക്കുക. പുളി അൽപം വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുക്കുക. ഒരു മഞ്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ കടുക്‌ പൊട്ടിച്ചു ഉലുവ ഉള്ളി പച്ചമുളക് വെളുത്തുള്ളി ഇവ ഇട്ട്‌ ഇളക്കുക.
ഉള്ളി മൂക്കുമ്പോൾ മുളക്‌ പൊടി മഞ്ഞൾ പൊടി തക്കാളി ഇവ ചേർത്ത് അൽപനേരം ഇളക്കി പുളിവെള്ളം ഒഴിച്ചു തിളപ്പിക്കുക.
ഇതിലേക്ക് മീനും കറിവേപ്പിലയും ചേർത്ത് വേവിക്കുക.
കഷണങ്ങൾ വെന്ത് ചാർ കുറുകിയാൽ ഉപയോഗിക്കാം....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم