കൂട്ടുകറി (Kootukari)
By : Sakhina Prakash
ചെറുതിൽ ഇഷ്ടമിലായിരുന്ന ഒരു വിഭവം ആയിരുന്നു പിന്നീട് ഇഷ്ടം കൂടി കൂടി വന്നു ,ഇപ്പോ സദ്യക്ക് മാത്രമല്ല ചപ്പാത്തി ,പുട്ട് ,ഒക്കെ ത്തിന്റെയും കൂടെ കഴിക്കാൻ എനിക്ക് ഇഷ്ടാ . ചില സ്ടലങ്ങളില് മധുരമായിരിക്കും പക്ഷേ എൻറെ നാട്ടിൽ എരിവിലാണ് ഉണ്ടാകാറ്
1. കടല (കുതിർത്തു വച്ച് വേവിച്ചത് )
2. പച്ചകായ (തൊലിയോട് കൂടേ ചതുരത്തിൽ ചെറുതായിമുറിച്ചത് ), ചേന (ചതുരത്തിൽ ചെറുതായി മുറിച്ചത് ),പച്ചമുളക് ,മല്ലിപൊട(കുറച്ചുഅധികം ) ,മുളകുപൊടി ,മഞ്ഞൾപൊടി ,ഉപ്പ് ,കുരുമുളകുപൊടി (കുറച്ചു അധികം ),
3. തേങ്ങ വറുത്ത് (ചിരവി ബ്രൗൺ കളർ ആയി വറുത്തിടുക നോൺസ്റ്റിക് പാൻ ആണെന്കി ഓയിൽ വേണ്ട വറുക്കാൻ )
4. കടുകും മുളകും താളിച്ചത് ,കറിവേപ്പില
കടല വേവിച്ചു അതിലേക്കു ബാക്കി ഉള്ള എല്ലാ സാധനവും(No 2) ഇട്ട് ഒന്നുകൂടെ വേവിച്ചു എടുക്കുക. അതിലേക്ക് വറുത്ത തേങ്ങയും ,കറിവേപ്പിലയും ഇട്ട് നന്നായി മിക്സ് ചെയ്തു(ഒന്ന് കുറച് ഉടച്ചെടുക്കുക ) കടുകും മുളകും താളിച്ചു ചേർക്കുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes