OBBATTU - ഒബ്ബട്ടു

തയ്യാറാക്കിയത്: ബിജിലി മനോജ്
കർണ്ണാടകയിലെ പ്രധാന ആഘോഷമാണ് ഉഗാദി. ഉഗാദി സ്പെഷൽ വിഭവങ്ങളിൽ ഒന്നാണ് ദാൽ ഒബ്ബട്ടു.ഒരിക്കൽ കഴിച്ചാൽ രുചി നാവിൽ നിന്നു പോവില്ല.ഈ എെറ്റം അറിയാത്തവരുടെ അറിവിലേക്കായി..

ചേരുവകൾ:
മെെദ : 1 കപ്പ്
ഓയിൽ :½ കപ്പ്
മഞ്ഞൾ പൊടി : കുറച്ച്
ഉപ്പ്
വെള്ളം: കുഴക്കാൻ ആവശൃത്തിന്

നിറയ്ക്കാൻ:
--------------------
പരിപ്പ് (തുവര/കടല) :½ കപ്പ്
ശർക്കര : ¾ കപ്പ് (മധുരത്തിനനുസരിച്ച്)
തേങ്ങ : ¼ കപ്പ് ചിരകിയത്
വെള്ളം : പരിപ്പ് വേവിക്കാൻ ആവശൃത്തിന്
  മെെദ ഉപ്പ് മഞ്ഞൾ പൊടി ചേർത്ത് കുഴക്കുക. നന്നായി യോജിപ്പിക്കുക. നടുക്ക് ഒരു കുഴിയാക്കി വെള്ളം ഒഴിച്ച് ചപ്പാത്തി പരുവത്തിൽ കുഴക്കുക. മെെദ ആയതു കൊണ്ട് ഒട്ടുന്നതു കണ്ട് വിഷമിക്കണ്ട.ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് വീണ്ടും കുഴക്കുക. വീണ്ടും വീണ്ടും ഓയിൽ ഒഴിച്ച് കുഴച്ച് നല്ല സോഫ്റ്റ് മാവാക്കുക. പോറോട്ടയ്ക്ക് കുഴക്കുന്നതു പോലെ. ചെറിയ ഉരുളകളാക്കി മാറ്റി വെക്കുക.
ഇനി പരിപ്പ് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. വെന്തതിനു ശേഷം വെള്ളം ഊറ്റുക.ഈ പരിപ്പിലേക്ക് ശർക്കര, തേങ്ങ ചേർത്ത്  മിക്സിയിൽ അരയ്ക്കുക.ഇത് കുറച്ച് വെള്ളം ചേർത്ത് കുഴച്ച് ഉരുളകളാക്കുക.ചെറുനാരങ്ങ വലുപ്പത്തിൽ.
  
ഒരു ബട്ടർ പേപ്പറിൽ മെെദയുടെ ഉരുള  വച്ച് ചെറിയ വട്ടത്തിൽ കെെകൊണ്ട് പരത്തുക. നടുവിൽ പരിപ്പിന്റെ ഉരുള വയ്ക്കുക. നാലു വശത്തു നിന്നും മടക്കി പരിപ്പിന്റെ ഉരുള മൂടുക. കെെ ഓയിലിൽ മുക്കി മെല്ലെ പരത്തി എടുക്കുക. മീഡിയം കട്ടി മതി.
  പാനിൽ ഓയിൽ തടവി ബട്ടർ പേപ്പറോടെ എടുത്ത് മെല്ലെ പാനിലേക്ക് കമിഴ്ത്തുക.പേപ്പർ പൊളിച്ചെടുക്കുക.രണ്ടു വശവും ചപ്പാത്തി വേവിക്കുമ്പോലെ വേവിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم