എല്ലാവർക്കും നമസ്കാരം..ഇന്ന് Friday അവധി ആയതിനാൽ പ്രാതൽ എന്തെങ്കിലും ഒന്ന് പരീക്ഷിക്കാം എന്ന് കരുതി, അങ്ങനെ ഒരു തീരുമാനത്തിൽ എത്തി Onion Rava Dosa...ഇവിടെ മിക്കവാറും ഉള്ളവർ ഇതിന്റെ ഉസ്ദാത് ആണെന്ന് അറിയാം എങ്കിലും എന്നെ പോലെ ഈ ഐറ്റം ഉണ്ടാക്കാൻ മടിക്കുന്നവർക്കും, ഉണ്ടാക്കി പകുതി വഴി ഉപേക്ഷിച്ചവർക്കും വേണ്ടി ഉള്ളതാണ്. കാരണം ഞാൻ ഇത് ഉണ്ടാക്കാൻ ആരംഭിച്ചപ്പോൾ വലിയ ഉൽസാഹം ആരുന്നു, പക്ഷെ മൂന്നെണ്ണം ഉണ്ടാക്കിയിട്ടും പല റെസിപ്പീയിലും കാണുന്ന photos പോലെ ശരിയാകുന്നില്ല...ഉണ്ടാക്കിയ മാവ് എടുത്തു കളഞ്ഞു Bread & Jam ആക്കിയാലോ പ്രാതൽ എന്ന് വരെ കരുതി, പക്ഷെ ഇതേറെയും മിനകെട്ടിട്ടു പിന്മാറാനും തോന്നിയില്ല. പിന്നെ ചെയ്തു കൂട്ടിയത് താഴെ വിവരിക്കാം..അമ്മച്ചിയുടെ നിയമങ്ങൾ തെറ്റിക്കാതെ പോകണമല്ലോ..

Ingredients:

Rava - 1Cup
Rice flour - 1Cup
Maida - 1/2 Cup
Water - as required to make the batter loose
Salt - as required
Onion - 1 nicely chopped
Ginger - 1 inch, nicely chopped
2 Green chilly - nicely chopped.
Cummins - 1 Tsp
Coriander leaves - 1 hand full nicely chopped.

ഉണ്ടാകുന്ന രീതി:

മുകളിൽ പറഞ്ഞിരിക്കുന്ന സാധനങ്ങൾ എല്ലാം കൂടി നല്ലതു പോലെ വെള്ളം ചേർത്ത് മിക്സ് ചെയ്യുക, വെള്ളം ചേർക്കുമ്പോൾ നമ്മൾക്ക് തോന്നും വെള്ളം കൂടിപ്പോയോ എന്ന്, ഒരിക്കലും നമ്മൾ ദോശ മാവ് ഇതേറെയും വെള്ളം ചേർത്ത് കണ്ടിട്ടുണ്ടാവില്ല, consistency പറഞ്ഞാൽ നമ്മുടെ നാട്ടിലെ സംഭാരം ഉണ്ടല്ലോ അതാണ് പരുവം. അതിനു ശേഷം ഒരു ദോശ തവയിൽ ഈ മാവ് ഒഴിക്കുക, മാവ് ഒഴിക്കുമ്പോൾ തവയുടെ അരികത്തു നിന്നും നടുവിലെ ഭാഗത്തേക്കു മാവ് ഒഴിക്കുക. അതിനു ശേഷം അല്പം എണ്ണ മുകളിൽ തൂവി ദോശയുടെ അടിഭാഗം ഒന്ന് മൊരിയുന്നത് വരെ വെച്ചിട്ടു മടക്കി എടുക്കുക. സംഭവം ഇതേറെയും ഉള്ളു പക്ഷെ ആദ്യയമായി ശ്രെമിക്കുമ്പോൾ അത്ര ഈസി ആയി തോന്നില്ല.

Tips ഞാൻ ശ്രെമിച്ചതു:
1 . വെള്ളം നല്ലതു പോലെ കൂട്ടി...ഇതേറെയും വെള്ളം വേണമോ എന്ന് ഞാൻ ഒന്ന് ഞെട്ടിപ്പോയ്.

2 . ഞാൻ നോർമൽ ദോശ ഉണ്ടാകുന്നതുപോലെ തവയിൽ കോരി ഒഴിച്ചു പക്ഷെ തവയുടെ അരികത്തും നിന്നും നടുവിലേക്ക് വരുമ്പോൾ സംഭവം കുളം ആകും...Tip..ഒരു ചെറിയ കപ്പിൽ ഒരു തവയിൽ കൂടുതൽ മാവ് എടുത്തിട്ട് ചൂടായി ഇരിക്കുന്ന തവയിൽ വട്ടത്തിൽ ഒഴിക്കുക. Remember to start from the outer side of the pan to the centre portion.

3. ദോശ മാവ് ഒഴിക്കുന്നതിനു മുമ്പെ തീ കുറച്ചു ഇട്ട് മാവ് ഒഴിക്കുക, അതിനു ശേഷം തീ കൂട്ടി ഇട്ടു ദോശ ചുട്ടു എടുക്കുക.

Make a awesome chutney and a strong tea along with this for a great breakfast..enjoy !!
By : Viju Varghese

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم