ചെമ്മീന്‍ കിടത്തി പൊരിച്ചത് 
By : Juliesara John
ചെമ്മീന്‍ ഇടത്തരം വലുത് - അരക്കിലോ
തെെര് - 1tbsp
ഉപ്പ് -പാകത്തിന്
വെള്ളുള്ളി -ഇഞ്ചി paste - 1 tbsp
കറിവേപ്പില - 2തണ്ട്
മെെദ - 1കപ്പ്
കോണ്‍ഫ്ളവര്‍ -2 tbsp
കുരുമുളക് പൊടി - 1 tspn
മുളക്പൊടി - 1/2 tspn
മഞ്ഞള്‍പൊടി -1/4 tspn
വെള്ളം - പാകത്തിന്
സോഡാപ്പൊടി - 1നുള്ള്
എണ്ണ - വറുക്കുവ ാന്‍ ആവശ്യത്തിന്

Preparation

ചെമ്മീന്‍ വാല്‍ കളയാതെ വൃത്തിയാക്കി തെെരും അല്പം ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വയ്കുക. മറ്റൊരു പാത്രത്തില്‍ മെെദ , കോണ്‍ഫ്ളവര്‍, കുരുമുളക്പൊടി , മുളക്പൊടി ,ഉപ്പ് , ginger -garlic paste ,മഞ്ഞള്‍പൊടി, കറിവേപ്പില നന്നായി ചതച്ചത് , സോഡാപ്പൊടി ഇവ വെള്ളമൊഴിച്ച് അല്പം അയച്ച് കലക്കുക.ഇനി ചെമ്മീന്‍ നന്നായി കഴുകി വെള്ളം കളയുക. പാനില്‍ എ ണ്ണ നന്നായി ചൂടാകുമ്പോള്‍ ചെമ്മീന്‍ വാലില്‍ പിടിച്ച് batteril മുക്കി ഇടുക. രണ്ട് വശവും ചുമന്ന് വരുമ്പോള്‍ കോരി എടുത്ത് tomato sauce നോടൊപ്പം കറുമുറെ തിന്നുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم