Choc Chip Hot Cakes
Happy Mother's Day Everyone
By : Maria John
നമ്മൾ എല്ലാവരും നമ്മുടെ അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌യും. പക്ഷെ പലപ്പോഴും അത് കാണിക്കാനോ പറയാനോ സാധിച്ചു എന്ന് വരില്ല. അതുകൊണ്ടു തന്നെ ആണ് ഇങ്ങനെ ഒരു ദിവസം പ്രതിയെകം ആയി നീക്കിവെച്ചിരിക്കുന്നതു. അതുകൊണ്ടു ഈ ദിവസം കാര്യം ആയി അമ്മയെ പരിചരിക്കാം.
സ്കൂളിൽ പൊതി കെട്ടി തന്നു വിട്ട ചോറ് ഉണ്ടപ്പോഴും, എന്നും സ്കൂൾ വിട്ടു ഓടിവന്നു 'അമ്മ ഉണ്ടാക്കി വെച്ച ആഹാരം വലിച്ചു വാരി തിന്നപ്പോഴും അമ്മയെ ആണോ അമ്മ ഉണ്ടാക്കിയ ആഹാരം ആയിരുന്നോ കൂടുതൽ മനസ്സിൽ ഉണ്ടായിരുന്നത് എന്ന് ഒരു സംശയം. കണ്ണുള്ളപ്പോൾ കാഴ്ച അറിയില്ലലോ.
ചോക്ലേറ്റ് ആർക്കാണ് ഇഷ്ടം ഇല്ലാത്തതു. പിന്നെ അമ്മമാർക്ക് മക്കൾ എന്ത് കൊടുത്താലും പൊന്നു പോലെ ആണ്. ഒരു ഉദാഹരണം പറയട്ടെ. എന്റെ അമ്മച്ചിയുടെ അവസാന മാസങ്ങളിൽ ആഹാരം കഴിക്കാൻ നല്ല മടി ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ ചെന്നപ്പോൾ എന്റെ നാത്തൂൻ എന്റെയും അമ്മയുടെയും ഇഷ്ട വിഭവം ആയ കുമ്പിൾ അപ്പം ഉണ്ടാക്കി. ഞാൻ വെന്ത ഉടനെ ഒരെണ്ണം കൈയിലാക്കി അമ്മച്ചിയുടെ മുറിയിൽ കേറി. അല്പം ഒടിച്ചു ഊതി അമ്മച്ചിയുടെ വായിൽ ഇട്ടു കൊടുത്തു. അമ്മച്ചി സന്തോഷത്തോടെ തിന്നു. അമ്മച്ചി എന്നതാ ഞാൻ തന്നത് എന്ന് ചോദിച്ചപ്പം പറയുവാ, "നീ ആസ്ട്രേലിയയിൽ നിന്നും കൊണ്ട് വന്ന വില കൂടിയ ചോക്ലേറ്റ് "എന്ന്. ഞാൻ ചിരിച്ചു. എല്ലാവരും ചിരിച്ചു. (ഞാൻ swiss ബെൽജിയം ചോക്ലേറ്റ് ഒക്കെ കൊണ്ട് കൊടുതിട്ടുണ്ട്. ഏറ്റവും ചെറിയ പാക്കറ്റ്.) പക്ഷെ ഈ വാക്കുകൾ ഞാൻ മറക്കില്ല.

ഒരു കപ് selfraising flour ഒരു കപ് പാൽ ഒരു മുട്ട എന്നിവ നല്ലപോലെ ഇളക്കി ഒരു പതിനഞ്ചു മിനിറ്റ വെക്കുക. എന്നിട്ടു ഒരു നോൺ സ്റ്റിക് പനോ ദോശക്കല്ലോ ചൂടാക്കി അല്പം എണ്ണ അല്ലെങ്കിൽ ബട്ടർ തൂത്തു ഈ ബട്ടർ നല്ല കട്ടിയിൽ ഒഴിക്കുക. മുകളിൽ ചോക്ലേറ്റ് ബട്ടൻസ് വിതറി അടച്ചു വെച്ച് ചെറു തീയിൽ വേവിക്കുക. മറിച്ചു ഇടരുത്.
ഞാൻ മിച്ചം വന്ന ഈസ്റ്റര് എഗ്ഗ്‌സ് പൊട്ടിച്ചു ആണ് ഇട്ടതു.
ഒരു ബഞ്ച് iris കിട്ടി അത് വെച്ചു ഗമക്ക്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم