വെള്ളരി പായസം
By : Aju Mathew Punnackal
ആവശ്യമായ സാധനങ്ങള്‍

1.വെള്ളരി- ചെറുതായി അരിഞ്ഞത് 1 1/2 കപ്പ്
2.ചൌവ്വരി- 150 Gm
3.ശര്‍ക്കര- 1/2 കീലോ 4.തേങ്ങാപാല്‍-1തേങ്ങയുടെ 3 പാലും വേണം.
5.തേങ്ങാകൊത്ത്-നെയ്യില്‍വറുത്തത്
6.ഏലക്കായ- ആവശ്യത്തിന്
7.അണ്ടിപ്പരിപ്പ്,മുന്തിരി-നെയ്യില്‍ വറുത്തത്
8.നെയ്യ്-ആവശ്യത്തിന്
9. ഉപ്പ്- ഒരുനുള്ള്(രുചി കൂടാന്‍)
10. ചുക്ക് പൊടി ഒരു നുള്ള് .

ഉണ്ടാക്കുന്ന വിധം

ആദ്യം വെള്ളരി ചെറിയ കഷ്ണങ്ങളായി അരിയുക. ചൗവ്വരി വെള്ളത്തിൽ കുതിരാൻ വെയ്ക്കുക ( 30 മിനിറ്റ് ). തുടർന്ന് വെള്ളരി 3 ആം പാൽ ( ആവശ്യത്തിന്) ഒഴിച്ച് ചൗവ്വരിയോടൊത്ത് കുക്കറിൽ വച്ച് വേവിച്ച് എടുക്കുക ( 3 വിസിൽ ) . ചൂടായ പാത്രത്തില്‍ വേവിച്ച വെള്ളരിയും ചൗവ്വരിയും ഇടുക. പിന്നീട് അതിലേക്ക് ശർക്കര പാനി ഒഴിക്കുക. നാന്നായി തിളച്ചാല്‍ രണ്ടാം പാല്‍ ചേര്‍ക്കുക. തുടർന്ന് ഒന്ന് കുറുകുന്നത് വരെ ഇളക്കുക . ഉടനെ ഏലക്കായ പൊടി ചേര്‍ക്കുക.നല്ല ഒരുപാകമായാല്‍ ഒന്നാം പാല്‍ ഒഴിച്ച് ഇളക്കുക. തിളക്കുന്നതിന് മുൻപേ ഗ്യാസ് ഓഫ് ചെയ്ത ശേഷം വറുത്ത മുന്തിരി,അണ്ടിപ്പരിപ്പ്,തേങ്ങാകൊത്ത് ചേര്‍ക്കാം.അവസാനം ഒരു നുള്ള് ചുക്ക് പൊടി ഉപ്പ് എന്നിവ ചേര്‍ക്കുക പായസത്തിനു സ്വാദ് കൂടും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم