പെപ്പര്‍ ചിക്കന്‍ റോസ്റ്റ്
By : Sreeram Santhosh
ചിക്കന്‍-1 കിലോ
സവാള-2
ചെറിയ ഉള്ളി-10
പച്ചമുളക്-2
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-3 സ്പൂണ്‍
കുരുമുളകുപൊടി-2 സ്പൂണ്‍
മല്ലിപ്പൊടി-1 സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
ചുവന്ന മുളക്2
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ.പാകത്തിന്.
കടുക്.
കറിവേപ്പില-പാകത്തിന്.

"പാകം ചെയ്യുന്ന വിധം"

ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി മഞ്ഞളും ഉപ്പും പകുതി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പുരട്ടി വയ്ക്കുക. 1 മണിക്കൂര്‍ വയ്ക്കണം.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും പച്ചമുളകും ചേര്‍ക്കുക. ഇത് നന്നായി മൂത്തു കഴിയുമ്പോള്‍ മുകളില്‍ പറഞ്ഞ മസാലപ്പൊടികളെല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കുക.മസാലക്ക് പാകത്തിന് ഉപ്പും ഇടുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നല്ലപോലെ വേവിക്കുക. കറി നല്ലപോലെ വെന്ത് വെള്ളം വറ്റിച്ചെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് കടുകും ചുവന്ന മുളകു പൊട്ടിക്കുക. ഇതിലേക്ക് സവാളയും ചെറിയ ഉള്ളിയും അരിഞ്ഞത് ഇട്ട് നല്ലപോലെ വഴറ്റണം. ബ്രൗണ്‍നിറമാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കാം. അല്‍പം കറിവേപ്പിലയും ഇടാം. ഇത് നല്ലപോലെ ഇളക്കി മസാല ചിക്കനിൽ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.പെപ്പർ ചിക്കന്‍ റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم